ഇഷ അംബാനിയും നിത അംബാനിയും|photo: instagram.com/namratasoni/,instagram.com/nita.ambaniii/
അംബാനി കുടുംബത്തില്‍ വിവാഹാഘോഷത്തിരക്കുകള് പൊടിപൊടിക്കുകയാണ്. മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ വിവാഹവാര്‍ത്തകള്‍ സാമൂഹികമാധ്യമത്തിൽ നിറയുകയാണ്.
അതിനിടെയിലാണ് അനന്തിന്റെ സഹോദരി ഇഷ അംബാനിയുടെ ചിത്രങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്രസവശേഷം പുറത്ത് വരുന്ന ചിത്രങ്ങള്‍ എന്ന പേരിലും ഇഷയുടെ ചിത്രങ്ങള്‍ക്ക് ശ്രദ്ധ ലഭിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇഷയ്ക്കും ആനന്ദ് പിരാമലിനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.
പര്‍പ്പിളും പച്ചയും നിറങ്ങള്‍ ചേര്‍ന്നുവരുന്ന സല്‍വാര്‍ സ്യൂട്ടാണ് ഇഷയും വേഷം. ലോങ് സ്ലീവ് സ്റ്റൈലിലാണ് കുര്ത്തയുടേത്. പച്ച നിറത്തിലെ ദുപ്പട്ടയും അവര്‍ക്ക് പ്രത്യേക ഭംഗി നല്കി. ഗോള്‍ഡന്‍ എംബ്രോയ്ഡറി കുര്ത്തയെ കൂടുതല്‍ ആകര്‍ഷണീയമാക്കി.
അനുരാധ വാകില്‍ ഒരുക്കിയ വസ്ത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സല്‍വാറിനൊപ്പം മരതകം പതിപ്പിത്ത നെക്ലേസും കമ്മലും അവര്‍ അണിഞ്ഞിട്ടുണ്ട്. സ്ലീക് ഹെയര്‍ സ്റ്റൈല്‍ കൂടുതല്‍ സുന്ദരിയാക്കി. ഇഷയുടെ ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധിപ്പേരാണെത്തിയത്. ബോളിവുഡ് താരങ്ങളും ഇഷയെ ആഭിനന്ദിച്ചെത്തിയിട്ടുണ്ട്.
ഇതിനൊപ്പം അനന്ത് അംബാനിയുടെ വധു രാധിക മര്‍ച്ചന്റിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ബോളിവുഡ് ചിത്രം കലങ്കിലെ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന രാധികയുടെ വീഡിയോയും വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
Content Highlights: Isha Ambani , Purple And Green Salwar,nita ambani, anand ambani,wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..