ദിവിത റായി|photo:instagram.com/abhisheksharmastudio/
സ്വര്ണപ്പക്ഷിയുടെ തിളക്കത്തോടെ ദിവിത റായി. 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയാണ് ദിവിത റായി. ലിവ മിസ് ദിവ യൂണിവേഴ്സ് 2022-ല്‍ ദിവിത റായി കിരീടം നേടിയിരുന്നു. ഇപ്പോള്‍ ദിവിത ധരിച്ച പ്രത്യേക വസ്ത്രമാണ് സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ദിവിത റായിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഡിസൈനര്‍ അഭിഷേക് ശര്‍മ്മയാണ്. കൈകൊണ്ട് നെയ്തെടുത്ത ടിഷ്യൂ ഫാബ്രിക്കാണ് ദിവിത റായിയുടെ ലെഹംഗ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്വെന്ഷന് സെന്ററിലാണ് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തതെന്ന് ഡിസൈനര്‍ അഭിഷേക് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
ദിവിതാ റായിയുടെ വസ്ത്രത്തിന്റെ പ്രധാന ആകര്ഷണമെന്നത് സ്വര്‍ണ്ണ നിറത്തിലെ ചിറകുകളാണെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രം ഡിസൈന്‍ ചെയ്തപ്പോള്‍ പുതുമയും വ്യത്യസ്തതയും വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിസ് ദിവ യൂണിവേഴ്സ് ദിവിത റായി കിരീടം നേടിയാല്‍ 2021-ല്‍ ഇന്ത്യക്കായി കിരീടം നേടിയ മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവായിരിക്കും ലോകസുന്ദരിയെ കിരീടമണിയിക്കുക.
1994 ലെ മിസ് യൂണിവേഴ്സ് സുസ്മിത സെന്‍ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്ന് ദിവിത പറയുന്നു. അവരുടെ കഴിവുകളിലുള്ള വിശ്വാസം ആണ് ഏറെ സ്വാധീനിച്ചതെന്നും അവര്‍ പറഞ്ഞു.
കര്‍ണാടക സ്വദേശിയാണ് ദിവിത റായ്. 25 കാരിയായ ദിവിത മുംബൈയിലെ സര് ജെ.ജെ. കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിച്ചു. മുന്‍നിര മോഡലും ആര്ക്കിടെക്റ്റുമാണവര്. പെയിന്റിംഗ്, സംഗീതം, വായന, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍ എന്നിവ അവര്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണ്.
കാന്‍സര്‍ ചികിത്സ താങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഒരു ശിശു സഹായ ഫൗണ്ടേഷന് ഫണ്ട് ഇവര്‍ സ്വരൂപിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇവര്‍ തത്പരയാണ്.
Content Highlights: Miss Universe,Divita Rai,Golden Bird,golden outfit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..