ജാൻവി കപൂർ|photo:instagram.com/janhvikapoor/
എത്നിക് വെയറിലും മോഡേല്‍ ഔട്ട്ഫിറ്റിലും ഒരേപോലെ തിളങ്ങുന്ന താരമാണ് ജാന്‍വി കപൂര്‍. ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കൊണ്ട് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായ ജാന്‍വി
തന്റെ വിശേഷങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും പതിവാണ്. ഗൗണില്‍ ജാന്‍വിയ്ക്ക് പ്രത്യേക ഭംഗിയാണ്. ഇപ്പോളിതാ ബ്ലാക്ക് ലാറ്റെക്‌സ് ഗൗണിലുള്ള ചിത്രങ്ങളാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഗ്രാസിയ യംഗ് ഫാഷന്‍ അവാര്‍ഡ് 2022-ന്റെ ചടങ്ങിലാണ് അതീവ സുന്ദരിയായി ജാന്‍വിയെത്തിയത്.
ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും സ്ട്രാപ് ലെസുമായിരുന്നു ജാന്‍വിയുടെ ഗൗണ്‍. കാല്‍പാദം വരെ മൂടിനില്‍ക്കുന്ന ഗൗണിന് കറുപ്പ് നിറം പ്രത്യേക അഴക് പകര്‍ന്നു. സിംപിള്‍ ആന്‍ഡ് ബോള്‍ഡ് എന്നു വേണം ഈ ലുക്കിനെ വിശേഷിപ്പിക്കുവാന്‍. ഗ്ലോസി ലിപ്സ്റ്റിക്കാണ് ജാന്‍വി ഈ ലുക്കിനോട് ചേര്‍ന്നുപോകുവാന്‍ തിരഞ്ഞെടുത്തത്.തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ ഗൗണിനൊപ്പം കറുത്ത കൈയ്യുറകളും അവര്‍ ധരിച്ചിരുന്നു. കിം കര്‍ദാഷിയനെപ്പോലെയുണ്ടെന്ന് പലരും ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ 'മിലി'യാണ് ജാന്‍വിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വരുണ്‍ ധവാനോടൊപ്പമുള്ള 'ബവല്‍', രാജ്കുമാര്‍ റാവുവിനൊപ്പമുള്ള 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റുചിത്രങ്ങള്‍.
Content Highlights: Janhvi Kapoor ,Strapless Latex Gown,Party outfit,fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..