.
നടിയും മോഡലുമായി നിക്കോള്‍ ഫാരിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മജന്ത നിറത്തിലുള്ള ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ട് ലുക്കിലുള്ളതാണ് താരം പങ്കുവെച്ച ചിത്രങ്ങള്‍. ഫിറ്റ്‌നസ് വിഷയത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് 2010 മിസ് എര്‍ത്ത് വിജയിയായ നിക്കോള്‍.
മിസ് എര്‍ത്ത് പട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ വനിതയെന്ന അവാര്‍ഡ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും നിക്കോള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. മുന്‍നിര നേട്ടങ്ങള്‍ സ്വന്തമാക്കിയ രാജ്യത്തെ 112 സ്ത്രീകളുടെ പട്ടികയിലും നിക്കോള്‍ സ്ഥാനം നേടിയിട്ടുണ്ട്. വിവിധ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ അംബാസിഡറാണ് നിക്കോള്‍.
യാരിയാന്‍ എന്ന സിനിമയിലൂടെയാണ് നിക്കോളിന്റെ ബോളിവുഡ് അരങ്ങേറ്റം. 15-ാം വയസിലാണ് മോഡലിങ്ങിലേയ്ക്കുള്ള നിക്കോളിന്റെ ആദ്യപടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാഷന്‍ ഷോകളിലും അവര്‍ സജീവമാണ്. 2010-ല്‍ ഫെമിന മിസ് ഇന്ത്യ പട്ടവും അവര്‍ സ്വന്തമാക്കി.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.ബിക്കിനി ചിത്രങ്ങളും ഗ്ലാമറസ് ചിത്രങ്ങളുമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കൂടുതലായും പങ്കുവെക്കുന്നത്.
Content Highlights: Nicole Faria,supermodel,bikkini,miss earth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..