ആ പച്ചപ്പുടവയുമായി സെല്‍വനും സെല്‍വിയും ഒന്നിച്ചിരുന്നെങ്കില്‍; വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട്


കോസ്റ്റിയൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ സിമി ആന്‍ ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍

ഹൃദയം സിനിമയിലെ സെൽവന്റേയും സെൽവിയുടേയും ഫോട്ടോഷൂട്ട്‌ | Photo: Special Arrangement

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ കണ്ടിട്ടുണ്ടെങ്കില്‍ അതിലെ സെല്‍വനും സെല്‍വിയും മനസില്‍ നിന്ന് മായില്ല. സിനിമ കണ്ടിറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ ആ കഥാപാത്രങ്ങള്‍ നമ്മുടെ കൂടെപ്പോരും. ചിത്രത്തില്‍ ഒരുപാട് കാമുകി-കാമുകന്‍മാരുണ്ടെങ്കിലും ഇവര്‍ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രിയും പ്രണയത്തിന്റെ ഫീലും മനോഹരമാണ്.

തന്റെ പ്രണയം തുറന്നുപറയാന്‍ സെല്‍വിക്കായി സെല്‍വന്‍ ഒരു പച്ചപ്പുടവയും വാങ്ങിവെയ്ക്കുന്നുണ്ട്. എന്നാല്‍ അതു നല്‍കുന്നതിന് മുമ്പെ സിനിമയില്‍ സെല്‍വന്‍ മരിക്കുകയാണ്. അവര്‍ തമ്മില്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്തായിരിക്കും കഥയിലുണ്ടാകുന്ന മാറ്റം? അങ്ങനെ ഒരു കഥ പറയുകയാണ് കോസ്റ്റിയൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ സിമി ആന്‍.

ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രം / സിമി ആന്‍ | Photo: Special Arrangement

സെല്‍വനായി വെള്ളിത്തിരയിലെത്തിയ കലേഷ് രാമാനന്ദും സെല്‍വിയായി എത്തിയ അഞ്ജലി എസ് നായരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിലൂടെയാണ് സിമി ആ കഥ പറയുന്നത്.

സെല്‍വന്‍ നല്‍കുന്ന പച്ചപ്പുടവ ധരിച്ച് കല്ല്യാണപ്പെണ്ണായ സെല്‍വിയുടെ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുള്ളത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ ടോണി കെ വര്‍ഗീസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്ക്അപ് ചെയ്തത് ജൂബി ജോര്‍ജ്ജാണ്.


Content Highlights: hridyam film actors kalesh ramanand anjali s nair photoshoot

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented