-
മഴക്കാലമായാല്‍ മിക്കവരും നേരിടുന്ന പ്രശ്നമാണ് ചെരുപ്പുകളിലെ ദുര്‍ഗന്ധം. ചെരുപ്പോ ഷൂസോ നനഞ്ഞാല്‍ പിന്നെ പറയേണ്ട. ചിലര്‍ക്ക് കാലുകള്‍ വിയര്‍ത്താലും ഉണ്ടാകും ഈ പ്രശ്നം. ഇത് ഒഴിവാക്കാന്‍ ഈ സിമ്പിള്‍ വഴികള്‍ പരീക്ഷിച്ചാലോ
1.സിട്രസ് ഫ്രൂട്ടുകളായ നാരങ്ങ, ഓറഞ്ച് എന്നിവ നല്ല സുഗന്ധം നല്കുന്നവയാണ്. മാത്രമല്ല ഇവയിലെ എസന്‍ഷ്യല്‍ ഓയിലുകള്‍ ചര്‍മത്തിനും നല്ലതാണ്. സിട്രസ് ഫ്രൂട്ടുകളുടെ തൊലി ചെരിപ്പിനുള്ളില്‍ രാത്രി മുഴുവന്‍ വയ്ക്കുന്നത് ദുര്‍ഗന്ധമകറ്റും.
2. ഒരേ ഷൂസും ചെരിപ്പും തന്നെ എന്നും ഉപയോഗിക്കാതെ മാറ്റി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം നനയുകയോ ചെളിപറ്റുകയോ ചെയ്ത ഷൂസ് വൃത്തിയാക്കാനും ഈര്‍പ്പം പോകാനും ഒരു ദിവസത്തെ എങ്കിലും ഇടവേള നല്‍കണം. ഈര്‍പ്പം ഒഴിവാക്കിയാല്‍ തന്നെ ചെരിപ്പുകളിലെ ദുര്‍ഗന്ധം കുറയും. മഴക്കാലമായാല്‍ ഒരു ജോഡി ചെരിപ്പുകൂടി വാങ്ങാം.
3. ഷൂസ് ധരിക്കും മുമ്പ് കാലില്‍ അല്പം ബേബിപൗഡര്‍ പുരട്ടുന്നത് ദുര്‍ഗന്ധം തടയാന്‍ സഹായിക്കും.
4. ഷൂവിന് ഉള്‍ഭാഗം സ്പിരിറ്റ് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ബാക്ടീരിയ, ഫംഗസ് എന്നിവയെ ഇല്ലാതാക്കാന്‍ സ്പിരിറ്റ് സഹായിക്കും.
5. ഷൂവിനുള്ളില്‍ ബേക്കിങ് സോഡ വയ്ക്കുന്നതും ദുര്‍ഗന്ധമകറ്റാനുള്ള മാര്‍ഗമാണ്. 12 മണിക്കൂറെങ്കിലും ബേക്കിങ് സോഡ ഇതില്‍ വയ്ക്കണം. ലെതര്‍ ചെരുപ്പിലും ഷൂസിലും ബേക്കിങ് സോഡ കേടുപാടുകള്‍ വരുത്താം. അവ ഒഴിവാക്കാം.
6. സോക്സ് ധരിക്കാതെ ഉപയോഗിക്കാവുന്ന സ്നിക്കേഴ്സും കാന്‍വാസ് ഷൂസും ദുര്ഗന്ധമുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും ചൂടുള്ള കാലാവസ്ഥയില്‍. അതിന് ഇവയ്ക്കുള്ളില്‍ അല്പം ഉപ്പ് വിതറിയാല്‍ മതി. കാലില്‍ ധരിക്കും മുമ്പ് ഉപ്പ് തുടച്ച് കളയാം.
7. എല്ലാ ദിവസവും കാല് നന്നായി കഴുകണം. ഏതെങ്കിലും ഒരു ആന്റി ബാക്ടീരിയല്‍ സോപ്പ് ഇതിനായി ഉപയോഗിക്കാം. കാലിലെ മൃതചര്‍മത്തെ നീക്കുന്നതിനാണ് ഇത്.
8. വിയര്‍പ്പ് വലിച്ചെടുക്കുന്ന എന്നാല്‍ തങ്ങി നില്‍ക്കാത്ത കോട്ടണ്‍ സോക്സുകള്‍ ധരിക്കാം. മഴക്കാലത്ത് കഴിയുന്നതും സോക്സ് ഒഴിവാക്കാം.
Content Highlights: How To Remove Bad Odour From Your Shoes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..