ഗോൾഡൻ ഗൗണിൻ ഹിനാ ഖാൻ | Photo: instagram/ hina khan
ശ്രീനഗറില്‍ നിന്നുള്ള ബോളിവുഡ് നടി ഹിനാ ഖാന്‍ ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഒരു സൂര്യനെപ്പോലെ തിളങ്ങി. ഗോള്‍ഡന്‍ ഗൗണ്‍ ലുക്കിലായിരുന്നു ഹിന ആരാധകരുടേയും ഫാഷന്‍ ലോകത്തിന്റേയും കൈയടി നേടിയത്.
സ്ട്രാപ്ലെസ് സാറ്റിന്‍ ഗോള്‍ഡ് ഗൗണ്‍ ആയിരുന്നു ഹിനയുടെ വേഷം. ഇറ്റാലിയന്‍ ഡിസൈനര്‍ ഹൗസ് ആയ ഫൊവാരിയാണ് ഇതിന് പിന്നില്‍. ഹിനയെ സ്റ്റൈല്‍ ചെയ്തത് സയാലി വിദ്യയാണ്. ഗൗണിനൊപ്പം പേള്‍ കമ്മലും ഒരു മോതിരവുമായിരുന്നു ആഭരണങ്ങള്‍. ക്ലാസികd, ഹോട്ട് ലുക്കുകള്‍ ഒരുപോലെ വരുന്ന ഈ ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍, ഇതിന് പിന്നാലെ ആരാധകര്‍ ഈ ഗൗണില്‍ ഒരു കൗതുകം കണ്ടെത്തി. ഇതേ ഗൗണ്‍ ധരിച്ച് മറ്റൊരു സെലിബ്രിറ്റിയും കാനിന്റെ റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. ജര്‍മന്‍-സൈബീരിയന്‍ നടി തിയോദോര യൂറിക് ആയിരുന്നു അത്. എന്നാല്‍ ഇവരുടെ ആഭണവും ഹെയര്‍ സ്റ്റൈലും വ്യത്യസ്തമായിരുന്നു. ഗോള്‍ഡ് ചോക്കര്‍ നെക്ലേസും മോതിരവുമാണ് യൂറിക് അണിഞ്ഞത്.
വ്യത്യസ്തവും മറ്റാരും അനുകരിക്കാത്തതുമായ ലുക്കില്‍ എത്താന്‍ താരങ്ങള്‍ മത്സരിക്കുന്ന റെഡ് കാര്‍പറ്റില്‍ ഒരേ ഡിസൈന്‍ വസ്ത്രം രണ്ടു പേര്‍ ധരിച്ചത് ഫാഷന്‍ ലോകത്തും ചര്‍ച്ചയായി. എന്നാല്‍, ആരും വിമര്‍ശനത്തിന് മുതിര്‍ന്നില്ല. ഇതു കൗതുകത്തോടെ കണ്ട ഫാഷന്‍ വിദഗ്ദ്ധര്‍ രണ്ടു പേരും ഒരുപോലെ മികവ് പുലര്‍ത്തി എന്ന് സര്‍ട്ടിഫിക്കറ്റും നല്‍കി.
എന്നാല്‍, ആരാധകര്‍ ഇത് വെറുതേ വിട്ടില്ല. ഫാഷന്‍ ബ്രാന്‍ഡ് ആയ മാക്‌സില്‍ നിന്ന് വസ്ത്രം എടുത്തതുപോലെയായി എന്നായിരുന്നു ആരാധകരുടെ കമന്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..