.
ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് ആരാധകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നിക്കി തംബോലി. ദേസി ഔട്ട്ഫിറ്റുകളെ മോഡേൺ ലുക്കില്‍ മാറ്റി പരീക്ഷണങ്ങള്‍ നടത്താനും അവര്‍ മടിക്കാറില്ല.
പ്രീ ഡ്രേപ്ഡ് ഗോള്‍ഡന്‍ സാരിയിലാണ് നിക്കി തിളങ്ങിയിരിക്കുന്നത്. ഫാഷന്‍ ബ്രാന്‍ഡായ ലേബല്‍ ഡിയുടെ വസ്ത്രമാണ് അവര്‍ അണിഞ്ഞിരിക്കുന്നത്. ഷിമ്മറി ഔട്ട്ഫിറ്റ് ധരിച്ചുള്ള ചിത്രങ്ങള്‍ നിക്കി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സാരിയെന്നു പറയുമ്പോഴും തികച്ചും ഗ്ലാമറസാണ് ഈ വേഷം. ഡ്രാമാറ്റിക് സൈഡ് സ്‌ളിറ്റും വസ്ത്രത്തിനെ പ്രത്യേകതയുള്ളതാക്കുന്നു. സാരിയുടെ പല്ലുവിലടക്കം സീക്വന്‍സ് വര്‍ക്കുള്ളതും എടുത്തുപറയേണ്ടതാണ്. ബാക്ക്‌ലെസ് ബ്ലൗസാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്.
ബ്ലാക്ക് സ്ട്രാപി ഹീല്‍സും ഇതിനൊപ്പം പെയര്‍ ചെയ്തിട്ടുണ്ട്. സീക്വന്‍സ് സ്റ്റൈലുകളില്‍ തിളങ്ങിയ വേറെയും ഔട്ട്ഫിറ്റുകള്‍ നിക്കി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഡിബിള്‍ ഷെറോഫ് ബ്രാന്‍ഡിലുള്ള ടു പീസ് ഗൗണിലുള്ള ചിത്രവും ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സ്ട്രാപി സീക്വന്‍സ് ബ്ലൗസും എ ലൈന്‍ പാവാടയും ഇതിന്റെ പ്രത്യേകതയാണ്. മോണോക്രോമാറ്റിക് ലുക്കും ഈ ഔട്ട്ഫിറ്റിനെ സ്റ്റൈലിഷാക്കി. ചുവന്ന കേപ്പും ഇതിനൊപ്പം പെയര്‍ ചെയ്തിരുന്നു.
Content Highlights: Nikki Tamboli,Pre-Draped Saree,saree look
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..