ചുരുണ്ട മുടിയാണോ, എണ്ണ പുരട്ടാന്‍ മടിക്കേണ്ട, സ്റ്റൈലാക്കാന്‍ പൂവും ചൂടാം


രേഖ നമ്പ്യാര്‍

ചുരുണ്ടമുടി പെട്ടെന്ന് കെട്ടുപിണഞ്ഞ് കിടക്കും. കുളികഴിഞ്ഞ് ചെറിയ നനവില്‍ തന്നെ മുടിയിലെ ഉടക്കുകള്‍ വിരലുകള്‍ കൊണ്ട് മാറ്റാം. മുടിയില്‍ എപ്പോഴും എണ്ണമയം ആവശ്യമാണ്. കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ, ഒലീവ് ഓയില്‍, നല്ലെണ്ണ എന്നിവയില്‍ ഏതെങ്കിലും തലയില്‍ പുരട്ടാം. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം

Photo: Arun Payyadimeethal

ചുരുണ്ടമുടി ഐഡന്റിറ്റിയാണ്. ചുരുണ്ടമുടിയിലുണ്ട് അത്രയേറെ ആത്മവിശ്വാസം. നീണ്ടമുടിയെ കണ്ണുവച്ചവരൊക്കെ സ്വന്തം ചുരുണ്ടമുടിയെ സ്‌നേഹിക്കുന്നു. പരിപാലിക്കുന്നു... നീണ്ടമുടിയേക്കാളും പ്രത്യേക പരിചരണം തന്നെ ചുരുണ്ടമുടിക്ക് ആവശ്യമാണ്.

അനുയോജ്യമായ മൈല്‍ഡ് ഷാംപൂ

ചുരുണ്ട മുടി പെട്ടെന്ന് വരണ്ടു പോകും. പൊട്ടിപ്പോകാനുമിടയുണ്ട്. കഴിവതും ചുരുണ്ട മുടിക്കായി പ്രത്യേകം തയ്യാറാക്കിയ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാം. ധാരാളം കെമിക്കലുകളടങ്ങിയ ഷാംപൂ മുടിയിലെ സ്വാഭാവികമായുള്ള എണ്ണമയം ഇല്ലാതാക്കും. ദിവസവും ഷാംപൂ ചെയ്യുന്നവരാണെങ്കില്‍ വളരെ മൈല്‍ഡ് ഷാംപൂ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചൂടുവെള്ളം മുടിയെ കൂടുതല്‍ വരണ്ടതാക്കും. അതുകൊണ്ട് തണുത്ത വെള്ളത്തില്‍ തന്നെ മുടി കഴുകാം.

കണ്ടീഷണര്‍ ഒഴിവാക്കരുത്

ഷാംപൂവിന് പകരം കണ്ടീഷണര്‍ മാത്രം ഉപയോഗിച്ച് ചുരുളന്‍മുടി കഴുകുന്നതും നല്ലതാണ്. കണ്ടീഷണറുകള്‍ മുടിയിഴകള്‍ ഹൈഡ്രേറ്റ് ചെയ്ത് മുടിക്ക് തിളക്കവും ഒതുക്കവും നല്‍കും. ഒപ്പം മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും. മോയിസ്ചറൈസിങ് ഗുണമുള്ള കണ്ടീഷണര്‍ വാങ്ങുന്നത് നന്ന്. ലീവ്ഇന്‍ കണ്ടീഷണര്‍ വിപണിയില്‍ ലഭ്യമാണ്. ഇത് സ്‌പ്രേ ചെയ്യാം. മുടിയില്‍ ഉടക്കുകള്‍ വരില്ല.

എണ്ണ പുരട്ടാം

ചുരുണ്ടമുടി പെട്ടെന്ന് കെട്ടുപിണഞ്ഞ് കിടക്കും. കുളികഴിഞ്ഞ് ചെറിയ നനവില്‍ തന്നെ മുടിയിലെ ഉടക്കുകള്‍ വിരലുകള്‍ കൊണ്ട് മാറ്റാം. മുടിയില്‍ എപ്പോഴും എണ്ണമയം ആവശ്യമാണ്. കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ, ഒലീവ് ഓയില്‍, നല്ലെണ്ണ എന്നിവയില്‍ ഏതെങ്കിലും തലയില്‍ പുരട്ടാം. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. മുടി അഴിച്ചിടുമ്പോള്‍ അല്പം ഈര്‍പ്പം നിലനിര്‍ത്തിയോ എണ്ണമയത്തോടെയോ അഴിച്ചിടുന്നതാണ് ഭംഗി. എണ്ണ തേക്കുമ്പോള്‍ തലയോട്ടിയിലുള്ള എണ്ണമയം മുടിയുടെ അറ്റം വരെ എത്തിക്കണം. അറ്റം വരണ്ടതാണെങ്കില്‍ മടക്കി കെട്ടിവയ്ക്കുക. ഇല്ലെങ്കില്‍ അറ്റം പിളര്‍ന്നുപോവാനിടയാക്കും.

വേണം ആന്റി ഫ്രിസ്സ് സിറം
നല്ലൊരു ആന്റി ഫ്രിസ്സ് സിറം കയ്യിലെപ്പോഴും കരുതിക്കോളൂ. മുടി പിണഞ്ഞ് കിടക്കുമ്പോഴെല്ലാം അല്പം സിറം പുരട്ടിയാല്‍മതി. മുടി വൃത്തിയായി കിടക്കും. കഴിവതും ചുരുണ്ടമുടിക്ക് മാത്രമായുള്ള ഉത്പന്നങ്ങള്‍ തന്നെ നോക്കി വാങ്ങണം. അര്‍ഗണ്‍ ഓയില്‍ അടങ്ങിയ സിറം മുടിക്ക് നല്ലതാണ്. എവിടെ പോകുമ്പോഴും എല്ലാ ഉത്പന്നങ്ങളും കൈയില്‍ കരുതാന്‍ പ്രത്യേകം ഓര്‍ക്കണം. കളര്‍, ബ്ലീച്ച്, ജെല്ല്, സ്‌ട്രെയ്റ്റനിംഗ് ട്രീറ്റ്‌മെന്റ് എന്നിവ പരമാവധി കുറയ്ക്കാം. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

ബ്രഷ് കൊണ്ട് ചീകല്ലേ
ചുരുണ്ടമുടി മുകളില്‍ നിന്ന് താഴേക്ക് എന്ന രീതിയില്‍ ചീകുക. തലമുടിയിലെ ഉടക്കുകള്‍ കുറയ്ക്കാനും മുടി പൊട്ടിപ്പോകാതിരിക്കാനും ഇത് സഹായിക്കും. ഹെയര്‍ ബ്രഷ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. പല്ലകലമുള്ള ചീപ് കൊണ്ടുമാത്രം മുടി ചീകാം. നോട്ട് കോമ്പ് അല്ലെങ്കില്‍ ഫഌറ്റ് ബ്രഷ്, വെന്റ് ബ്രഷ് തുടങ്ങിയവയാണ് ചുരുണ്ടമുടിക്കാര്‍ക്ക് നല്ലത്. ഒരുപാട് ഉടക്കുകള്‍ വരുന്ന മുടിയാണെങ്കില്‍ ടാങ്കിള്‍ ഫ്രീ കോമ്പ് കൊണ്ട് ചീകാം.

ഡിഫ്യൂസര്‍ കൊണ്ട് ഉണക്കാം

മുടി ഉണക്കാനാണ് ശരിക്കും പാട്. സാധാരണ ടവ്വല്‍ കെട്ടി വച്ച് മുടി തുവര്‍ത്തുമ്പോള്‍ മുടി കെട്ടുപിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കാമെങ്കിലും അമിതമാവാതെ ശ്രദ്ധിക്കണം. ഡിഫ്യൂസര്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

യോജിച്ച സ്‌റ്റൈലുകള്‍

ഏതെങ്കിലും ഒരു ഭാഗം അഴിച്ചിട്ട് മറുഭാഗത്ത് മാത്രം പിന്‍ ചെയ്യുന്നത് ചുരുണ്ടമുടിക്കാര്‍ക്ക് ചേരുന്ന സ്‌റ്റൈലാണ്. ലൂസായി ഒരുവശത്തേക്ക് പിന്നിയിടാം. മുടിയില്‍ പൂക്കള്‍ വെക്കുന്നതും ഭംഗി കൂട്ടും. യാത്ര പോകുമ്പോള്‍ എപ്പോഴും മുടി ഒതുക്കി കെട്ടിവയ്ക്കുന്നതാണ് സൗകര്യം. ഫ്രഞ്ച് ബ്രെയ്ഡിങ്, ഇന്ത്യന്‍ ബ്രെയ്ഡിങ് എന്നിങ്ങനെ ചെയ്ത് കെട്ടിവക്കുക. ഉറങ്ങുമ്പോള്‍ മുടി പല സെക്ഷനുകളായി വകഞ്ഞ് മെടഞ്ഞിടാം.

അറ്റം പിളരാതെ ശ്രദ്ധിക്കാം

തലമുടിയുടെ അറ്റം പൊട്ടിപ്പോകുന്നതു കൊണ്ട് ചുരുണ്ടമുടിയില്‍ നീളവ്യത്യാസം പെട്ടെന്നറിയാന്‍ കഴിയും. അതുകൊണ്ട് രണ്ടുമാസത്തിലൊരിക്കല്‍ മുടി നന്നായി വെട്ടിയൊതുക്കുക. അല്ലെങ്കില്‍ മൂന്നുമാസം കൂടുമ്പോള്‍ മുടിയുടെ അറ്റം ട്രിം ചെയിതാലും മതി. അറ്റം പിളരുന്നത് ഇല്ലാതാക്കും.

നല്ലത് ഹോട്ട് ഓയില്‍ മസാജ്

ഇടയ്ക്കിടെ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ ബലം കൂട്ടും. യോജിച്ച ഹെയര്‍പാക്കുകള്‍ പുരട്ടുന്നതും മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ സംരക്ഷിക്കും. ചുരുണ്ടമുടിക്കാര്‍ക്ക് ജിന്‍സെങ് അടങ്ങിയതും ചെമ്പരത്തി അടങ്ങിയതുമായ ഹെയര്‍മാസ്‌കുകള്‍ വളരെ നല്ലതാണ്. ഷാംപൂ ചെയ്ത് കഴുകി മുടി ഒന്നു പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം ഈ മാസ്‌ക് പുരട്ടിയിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. ചെമ്പരത്തിയില താളി തേക്കുന്നതും നന്ന്. ദിവസവും തേച്ചാല്‍ മുടിക്ക് നല്ല തിളക്കം കിട്ടും. മിക്‌സിയില്‍ 10-15 ചെമ്പരത്തിയിലയും വെള്ളവും ചേര്‍ത്ത് അരച്ചെടുത്ത് അരിച്ച് തല കഴുകുക. ഇത് ഒന്നാന്തരം കണ്ടീഷണറാണ്. കറ്റാര്‍വാഴ ജെല്ലില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടാം. ഓരോ സാഹചര്യത്തിന് അനുസരിച്ച് ഡീപ് കണ്ടീഷണിങ് ട്രീറ്റ്‌മെന്റും ഹെയര്‍ സ്പായും ചെയ്യുന്നതിലും തെറ്റില്ല.

Grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം">
ഗൃഹലക്ഷ്മി വാങ്ങാം

സ്‌പ്രേ ചെയ്യാം

എത്ര തവണ സ്‌ട്രെയിറ്റ് ചെയ്താലും മുടി പഴയതുപോലെ ചുരുണ്ടുവരും. ഒരു സ്റ്റൈലിനു വേണ്ടി സ്‌ട്രെയിറ്റ് ചെയ്യാമെന്നേയുള്ളൂ. അതിന്റെ സ്വാഭാവികത ഒരിക്കലും മാറ്റാന്‍ പറ്റില്ല. നോര്‍മല്‍ ബ്ലോ ഡ്രൈ ചെയ്തിട്ടും മുടി ഒതുങ്ങിയില്ലെങ്കില്‍ ഹീറ്റ് പ്രൊട്ടക്ടീവ് ഹെയര്‍ സ്‌പ്രേയോ സിറമോ ഉപയോഗിക്കാം. ഫഌറ്റ് അയേണ്‍ ചെയ്തും പെട്ടെന്ന് മുടി ചുരുണ്ടുപോകാതെ ശ്രദ്ധിക്കാം.

സ്‌ട്രെയിറ്റനിങ് ചെയ്യുന്നത് കെമിക്കല്‍ ട്രീറ്റ്‌മെന്റായതിനാല്‍ ശേഷം നല്ല പരിചരണം ആവശ്യമാണ്. മാസത്തില്‍ രണ്ടു തവണ ഹെയര്‍സ്പാ നിര്‍ബന്ധമാക്കാം. അപ്പോള്‍ മുടി നന്നായി വളരും. പൊട്ടിപ്പോവുകയുമില്ല. ആഘോഷങ്ങള്‍ക്ക് പോകുമ്പോള്‍ ഹെയര്‍ സ്‌പ്രേ ഉപയോഗിച്ചാലും മതി. ഹീറ്റ് പ്രൊട്ടക്ടര്‍ അപ്ലൈ ചെയ്തശേഷം ഹെയര്‍ഡ്രയര്‍ ഉപയോഗിക്കാം. ദിവസവും ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ ഹെയര്‍ സ്‌പ്രേ ചെയ്തശേഷം മാത്രം ചെയ്യുക. ഡ്രയറിലുള്ള ഹോട്ട് മോഡിലിടാതെ കൂള്‍ മോഡിലിട്ട് മുടി ഉണക്കുകയും ചെയ്യാം.

കൂടുതല്‍ ബ്യൂട്ടി ടിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Hair Care Tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented