Photos: instagram.com/tiaramania/
ബ്രൂണെ സുൽത്താൻ ഹസ്സനാൽ ബോൾക്കിയയുടെ മകൾ ഫദ്സില്ല ലുബാബുൾ രാജകുമാരിയുടെ വിവാഹ വാർത്തകൾ കൊണ്ടു നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ. ജനുവരി പതിനാറു മുതൽ ആരംഭിച്ച വിവാഹ ആഘോഷങ്ങൾക്കൊടുവിൽ ജനുവരി 23നാണ് ഫദ്സില്ല അബ്ദുള്ള അൽ ഹാഷ്മിയെ വിവാഹം കഴിച്ചത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നതും വിവിധ ചടങ്ങുകൾക്കായി ഫദ്സില്ല ധരിച്ച ഔട്ട്ഫിറ്റുകളുടെ ചിത്രങ്ങളാണ്. ഓരോന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ.
ചുവപ്പും ഗോൾഡും നിറങ്ങളിലുള്ള ട്രഡീഷണൽ ഔട്ട്ഫിറ്റാണ് വിവാഹചടങ്ങുകളിലൊന്നിൽ ഫദ്സില്ല ധരിച്ചത്. നീളത്തിലുള്ള സ്വർണ കിരീടവും സ്വർണ ആഭരണങ്ങളുമാണ് ഈ വസ്ത്രത്തിനൊപ്പം ഫദ്സില്ല അണിഞ്ഞത്. മലേഷ്യൻ ഡിസൈനറായ ബെർണാർഡ് ചന്ദ്രനാണ് വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
വിവാഹദിനത്തിൽ വധുവും വരനും വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. കല്ലുകൾ പതിപ്പിച്ച മനോഹരമായ ടിയാരയും അതിനോടു ചേരുന്ന നെക്ലസും ഇതിനൊപ്പം ധരിച്ചു. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറിയോടു കൂടിയ ശിരോവസ്ത്രം ഫദ്സില്ലയെ കൂടുതൽ സുന്ദരിയാക്കി. വെള്ളനിറത്തിൽ സ്വർണ പൂക്കളുള്ള ബൊക്കെയും പ്രധാന ആകർഷണമായിരുന്നു.
വിവാഹ വിരുന്നിനായി ബ്ലൂ, ഗ്രേ നിറങ്ങളിലുള്ള വസ്ത്രമാണ് ഫദ്സില്ല തിരഞ്ഞെടുത്തത്. ചിത്രശലഭങ്ങളെ എംബ്രോയ്‍ഡറി ചെയ്ത ഫുൾ സ്ലീവ് വസ്ത്രത്തിലും ഫദ്സില്ല സുന്ദരിയായി. സുൽത്താന്റെ പത്നി സലേഹ രാജ്ഞിയുടെ എമറാൾഡ് ടിയാരയാണ് ഈ റിസപ്ഷനിൽ ഫദ്സില്ല ധരിച്ചത്. ആറ് തിളങ്ങുന്ന എമറാൾഡുകളാണ് ടിയാരയുടെ ആകർഷണം. എമറാൾഡ് കല്ലുകൾ പതിച്ച കമ്മലുകളും നെക്ലസുമാണ് ഈ ഔട്ടിഫിറ്റിനൊപ്പം ഫദ്സില്ല അണിഞ്ഞത്.
നേരത്തേയും സലേഹ രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് തന്റെ ടിയാര പ്രത്യേകദിനങ്ങളിൽ അണിയാൻ നൽകിയിരുന്നു. സലേഹയുടെ മക്കളായ റാഷിദ സദതുൽ, മജീദാ നൂറിൽ, ഹഫീസാ സുരുരുൽ എന്നീ രാജകുമാരിമാരും മരുമകൾ റാബി രാജകുമാരിക്കും സലേഹ ടിയാര നൽകിയിരുന്നു.
സുൽത്താന്റെ 12 മക്കളിൽ ഒമ്പതാമത്തെ ആളാണ് ഫദ്‌സില്ല ലുബാബുൾ. സുൽത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൾ ഇമാനിലായിരുന്നു വിവാഹചടങ്ങുകൾ. ആഡംബരത്തിന് പേരുകേട്ട കൊട്ടാരമാണ് ബ്രൂണെ സുൽത്താന്റേത്. 1700ൽപ്പരം മുറികളുള്ള കൊട്ടാരത്തിലെ ഹാളിൽ അയ്യായിരം ആളുകൾക്ക് ഒരുമിച്ച് കൂടിച്ചേരാം. വിവാഹത്തിന്റെ മറ്റൊരു ചടങ്ങ് ബ്രൂണെയിലെ ഒമർ അലി സൈഫുദ്ദിൻ പള്ളിയിലാണ് നടന്നത്.
ബ്രൂണെ നാഷണൽ നെറ്റ്‌ബോൾ ക്യാപ്റ്റനും ഹെൽത്ത്‌കെയർ ക്യാംപയിൻ കോർഡിനേറ്റർ കൂടിയാണ് 36 വയസ്സുകാരി ഫദ്‌സില്ല.
Content Highlights: fadzilah lubabul bolkiah wedding, fadzillah lubabul bolkiah married, Hassanal Bolkiah Brunei


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..