നീളമുള്ള പൂമാല ചൂടി,അരഞ്ഞാണം കെട്ടി,പട്ടുപാവാടയില്‍ എസ്തര്‍; സെക്‌സിയെന്ന് ആരാധകര്‍


റോസ് ആന്റ് ഗ്രീന്‍ കളര്‍ കോമ്പിനേഷനിലുള്ള പട്ടുപാവാടയാണ് താരം ധരിച്ചത്

എസ്തർ അനിലിന്റെ ഫോട്ടോഷൂട്ടിൽ നിന്ന്‌ | Photo: Instagram/ Esther Anil

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിമാരില്‍ ഒരാളാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ നടി. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്തര്‍.

പട്ടുപാവാടയില്‍ ഗ്ലാമറസ് ലുക്കിലാണ് എസ്തര്‍ പ്രത്യക്ഷപ്പെട്ടത്. റോസ് ആന്റ് ഗ്രീന്‍ കളര്‍ കോമ്പിനേഷനിലുള്ള പട്ടുപാവാടയാണ് താരം ധരിച്ചത്. ഒരു അരഞ്ഞാണം മാത്രമാണ് ആഭരണമായി ഉപയോഗിച്ചത്. ഒപ്പം മിനിമല്‍ മേക്കപ്പും തലയില്‍ ചൂടിയ നീളമുള്ള പൂമാലയും താരത്തിന്റെ ഭംഗി കൂട്ടുന്നു.

'ദി കളര്‍ഫുള്‍ ജാസ്മിന്‍' എന്നാണ് ഈ ഫോട്ടോഷൂട്ടിന് താരം നല്‍കിയ പേര്‌. ഹിലാല്‍ മന്‍സൂര്‍ ആണ് ഫോട്ടോഗ്രാഫര്‍. സ്റ്റൈലിങ് അഫ്ഷീന്‍ ഷാജഹാന്‍. മേക്കപ്പ് ചെയ്തിരിക്കുന്നത് ഷഹാന സജ്ജാദാണ്. റോ മാംഗോയുടെ കളക്ഷനില്‍ നിന്നുള്ളതാണ് ഔട്ട്ഫിറ്റ്.

ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. വളരെ സെക്‌സിയായിട്ടുണ്ടെന്നും കണ്ണുകള്‍ വശ്യമാര്‍ന്നതാണെന്നും ആരാധകര്‍ പറയുന്നു. രണ്ടു ലക്ഷത്തോളം പേര്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 11 ലക്ഷം ഫോളോവേഴ്‌സുള്ള താരമാണ് എസ്തര്‍.


Content Highlights: esther anil viral photoshoot and make over


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented