എസ്തർ അനിൽ | Photo: instagram/ esther anil
വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് എസ്തര് അനില്‍. വ്യക്തിസ്വാതന്ത്രത്ത പോലും ഹനിക്കുന്ന തരത്തിലാണ് ആളുകള്‍ കമന്റുകള്‍ പറയാറുള്ളത്. ഇത്തരം പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമെല്ലാം എസ്തര് നേരത്തെ തുറന്നുപഞ്ഞിരുന്നു.
ഇപ്പോഴിതാ എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ചുവപ്പ് നിറത്തിലുള്ള ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് എസ്തര് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അല്പം ഗ്ലാമറസായുള്ള ഈ ചിത്രങ്ങളില്‍ എസ്തിന്റെ സെക്സി ലുക്കിനെ അഭിനന്ദിച്ച് നിരവധി പേര് കമന്റ് ചെയ്തു. എന്നാല്‍ മറ്റു ചിലര്‍ പരിഹസിച്ചും രംഗത്തെത്തി.
കൂടുതല്‍ ചിത്രങ്ങളില്‍ അവസരം ലഭിക്കാനാണോ ഇത്തരത്തിലുള്ള ഗ്ലാമറസ് വസ്ത്രം ധരിക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. ഇത്തരം വസ്ത്രം ധരിക്കുന്നത് മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്ന തരത്തിലുള്ള മോശം കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് എസ്തര് അനില്‍. തന്റെ വസ്ത്രധാരണം തന്റെ വ്യക്തിസ്വാതന്ത്ര്യവും ഇഷ്ടവുമാണെന്ന് വ്യക്തമാക്കിയാണ് ഓരോ തവണയും എസ്തര് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. നേരത്തെ യുവനടിമായ അനശ്വര രാജനും സാനിയ ഇയ്യപ്പനും ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് എസ്തര്. ജാക്ക് ആന്റ് ജില് എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴ് ചിത്രം കുഴലി, തെലുങ്ക് ചിത്രം ജോഹാര്‍ എന്നീ സിനിമകളില്‍ നായികയായി അഭിനയിച്ചു.
Content Highlights: esther anil red shoulder gown fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..