Representative Image|Photo:Gettyimages.in
തിളങ്ങുന്ന മൃദുലമായ ചർമം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. ചർമത്തിന്റെ സ്വഭാവികത നഷ്ടപ്പെടുന്നതിന് പലകാരണങ്ങളുണ്ട്. അമിതമായി വെയിൽ കൊള്ളുന്നതും മുഖക്കുരുവും സൗന്ദര്യസംരക്ഷണ ഉത്‌പന്നങ്ങളുടെ അമിതമായ ഉപയോഗവുമെല്ലാം അതിൽ പലതാണ്. ചർമം തിളങ്ങാനും സ്വാഭാവിക സൗന്ദര്യം നിലനിർത്താനും വീട്ടിൽ തന്നെ ഈ വഴികൾ പരീക്ഷിക്കാം
1. ചർമത്തിന്റെ സ്വഭാവിക തിളക്കം നിലനിർത്താൻ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
2. എണ്ണപുരട്ടുന്നതും ചർമത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ സഹായിക്കും. സ്വീറ്റ് ആൽമണ്ട് ഓയിൽ ഓയിൽ മോയിസ്ചറൈസറായി ഉപയോഗിക്കാം. പിഗ്മെന്റേഷൻ തടയാനും ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാനും ആൽമണ്ട് ഓയിൽ ചർമത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. മേക്കപ്പ് റിമൂവറായും ആൽമണ്ട് ഓയിൽ ഉപയോഗിക്കാം.
3. വിറ്റാമിൻ സി ചർമ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്സിഡന്റ് കഴിവ് ചർമം വേഗം പ്രായമാകുന്നതിൽ നിന്ന് തടയും. തേനും നാരങ്ങാനീരും ചേർന്ന ഫേസ് മാസ്ക് മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം ശുദ്ധജലത്തിൽ മുഖം കഴുകാം. ചർമത്തിലെ കറുത്ത പാടുകൾ നീക്കാൻ ഇത് സഹായിക്കും.
4. ചർമ സംരക്ഷണത്തിൽ പാരമ്പര്യമായി ഉപയോഗിക്കുന്ന ഒന്നാാണ് മഞ്ഞൾ. ചർമം മൃദുലമാകാനും മുഖക്കുരു പോലുള്ളവ കൊണ്ട് വന്ന കറുത്ത പാടുകൾ മാറാനും ചർമത്തിന്റെ തിളക്കം കൂടാനുമെല്ലാം മഞ്ഞൾ പണ്ടുമുതലേ ഉപയോഗിക്കാറുണ്ട്. മഞ്ഞളും പാലും കലർന്ന മിശ്രിതം കറുത്ത പാടുകളുള്ള സ്ഥലത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകാം. ദിവസവും ഇങ്ങനെ ചെയ്താൽ ചർമം തിളങ്ങും, ഉറപ്പ്.
Content Highlights:Easy Remedies To Brighten Your Skin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..