ശ്രീയ ശരൺ|photo: instagram.com/shriya_saran1109/
അജയ് ദേവ്ഗണ് നായകനായ സസ്പെന്‍സ് ത്രില്ലര്‍ ദൃശ്യം 2-ന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് നടി ശ്രീയ ശരണ്‍. ബോളിവുഡിനെ മാന്ദ്യത്തില്‍ നിന്നും രക്ഷിക്കാന്‍ ദൃശ്യം-2ന്റെ ബോക്സ് ഓഫീസ് വിജയത്തിനായി.
ഗോവയില്‍ നടന്ന 53-ാമത് ഐ.എഫ്.എഫ്.ഐയിൽ തന്റെ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ ശ്രീയ ശരണും പങ്കെടുത്തിരുന്നു. ഈയവസരത്തില്‍ അവര്‍ അണിഞ്ഞിരുന്ന റൂബി റെഡ് എംബ്രോയ്ഡറി സാരിയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. റൂബി റെഡ് നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയ്ക്ക് എംബ്രോയ്ഡറി വര്‍ക്കുകള്‍ കൂടുതല്‍ മനോഹാരിത നല്കി. ഹാന്‍ഡ് എംബ്രോയ്ഡറിയാണ് സാരിയെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കി മാറ്റുന്നത്. ബ്ലൗസിന്റെ ത്രീ ഫോര്‍ത്ത് സ്ലീവിലും എംബ്രോഡറി വര്‍ക്കിന്റെ ഭംഗിയുണ്ട്.
സ്വീറ്റ് ഹാര്‍ട്ട് നെക്ക് ലൈനാണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത. സില്‍വര്‍ ഡീറ്റൈലിങ്ങുള്ള സ്വര്‍ണ ജിമുക്കിക്കമ്മലുകളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സില്‍വര്‍ ഡീറ്റൈലിങ്ങുള്ള വളകളും എടുത്തുപറയേണ്ടവയാണ്.
റൂബി ചുവപ്പില്‍ ഒരു രാജ്ഞിയെപ്പോലെ തോന്നിപ്പിക്കും വിധമായിരുന്നു അവരുടെ മേക്കപ്പും.ചുവന്ന പൂക്കള്‍ കൊണ്ടുള്ള കേശാലങ്കാരവും ന്യൂഡ് ബ്രൗണ്‍ ലിപ്സ്റ്റിക്കും അവരെ കൂടുതല്‍ സുന്ദരിയാക്കി. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
Content Highlights: shriya saran,ruby red, drishyam 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..