ദോജാ കാറ്റ് | Photos: instagram.com/dojacat/
വസ്ത്രധാരണത്തിൽ വ്യത്യസ്തത പരീക്ഷിക്കുന്നതിൽ മുന്നിലാണ് അമേരിക്കൻ റാപ്പറായ ദോജാ കാറ്റ്. പുഴുവിനെപ്പോലെ തോന്നിപ്പിക്കും വിധത്തിലുള്ള വസ്ത്രത്തിലും കസേര തലയിൽ കമിഴ്ത്തി വെച്ചതിന് സമാനമായ ലുക്കിലുമൊക്കെ താരം നേരത്തേ വന്നിരുന്നു. ഇപ്പോഴിതാ പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ദോജയുടെ വ്യത്യസ്തമായ ലുക്കാണ് ശ്രദ്ധ നേടുന്നത്.
സ്കിയാപറേലി ഹൗട് ലേബലിന്റെ വസ്ത്രത്തിൽ ശരീരമാകെ ചുവപ്പിൽ പൊതിഞ്ഞാണ് ദോജ പാരീസ് ഫാഷൻ വീക്കിലെത്തിയത്. വസ്ത്രത്തിൽ മാത്രമല്ല ശരീരമാകെ നിറഞ്ഞുനിന്ന ചുവപ്പു നിറത്തിലാണ് ദോജ റാംപിലെത്തിയത്. ചുവപ്പുനിറത്തിലുള്ള വസ്ത്രത്തിനൊപ്പം ചുവന്ന സ്വരോസ്കി ക്രിസ്റ്റലുകൾ ശരീരമാകെ പതിച്ചാണ് ദോജ എത്തിയത്.
ഒന്നും രണ്ടുമല്ല 30,000 സ്വരോസ്കി ക്രിസ്റ്റലുകളാണ് ഇരുപത്തിയേഴുകാരിയായ ദോജയുടെ ഈ ലുക്കിൽ ഉണ്ടായിരുന്നത്. തലയിലും മുഖത്തും ശരീരത്തിലൊട്ടാകെ ചുവപ്പു പെയിന്റ് പൂശി അതിനു മുകളിൽ സ്വരോസ്കി ക്രിസ്റ്റലുകൾ കൈകൊണ്ട് പതിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ മേക്കപ് ആർട്ടിസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
ചുവപ്പു നിറത്തിലുള്ള സിൽക്ക് ഫെയ്ൽ ബസ്റ്റിയർ ടോപ്പും സ്കർട്ടുമാണ് ദോജ ധരിച്ചത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റായ പാറ്റ് മഗ്രാത്ത് ആണ് ദോജയെ ചുവപ്പിൽ കുളിച്ച സുന്ദരിയാക്കിയത്. അഞ്ചു മണിക്കൂറോളം എടുത്താണ് മേക്കപ് പൂർത്തിയാക്കിയതെന്ന് പാറ്റ് പറഞ്ഞു.
Content Highlights: doja cat Covered entire body in 30,000 swarovski crystals at paris fashion week
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..