റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗിന്റെ 'വിയോജിപ്പ്' നെക്ലേസ് വീണ്ടും വിപണിയില്‍


അമേരിക്കന്‍ ക്ലോത്തിങ് റിടെയില്‍ കമ്പനിയായ ബനാന റിപ്പബ്ലിക്കാണ് ബ്ലാക്ക് വെല്‍വെറ്റില്‍ കല്ലുകള്‍ പതിച്ച  നെക്ലേസ് വീണ്ടും വിപണിയിലെത്തിക്കുന്നത്.

റൂത്ത് ബാദർ ഗിൻസ്ബർഗ്, വിയോജിപ്പ് നെക്ലേസ്‌ Photo: Gettyimages.in, .instagram.com|bananarepublic

അമേരിക്കൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന ഈയിടെ അന്തരിച്ച റൂത്ത് ബാദർ ഗിൻസ്ബർഗിന്റെ നെക്ലേസാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. കാരണം വേറൊന്നുമല്ല, തന്റെ 27 വർഷത്തെ സർവീസിൽ യോജിപ്പുകളും വിയോജിപ്പുകളും അറിയിക്കാൻ കൂടിയാണ് പലതരം നെക്ക്പീസുകൾ ഗിൻസ്ബർഗ് ധരിച്ചിരുന്നത്. അതിൽ പ്രസിദ്ധം വിയോജിപ്പിന്റെ നെക്ലേസ് എന്ന നെക്ക്പീസാണ്.

തന്റെ ജീവിതകാലം മുഴുവനും സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടിയ വ്യക്തിയാണ് ഗിൻസ്ബർഗ്. അമേരിക്കൻ വസ്ത്രവ്യാപാര കമ്പനിയായ ബനാന റിപ്പബ്ലിക്കാണ് ബ്ലാക്ക് വെൽവെറ്റിൽ കല്ലുകൾ പതിച്ച നെക്ലേസ് വീണ്ടും വിപണിയിലെത്തിക്കുന്നത്. താൻ വിയോജിപ്പറിയിച്ച നിരവധികേസുകളുടെ വിധിപ്രസ്താവത്തിന്റെ സമയത്ത് ഗിൻസ്ബർഗ് ഈ നെക്ലോസ് അണിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതിന് വിയോജിപ്പ് നെക്ലേസ് എന്ന പേര് വീണതും.

2012 ലെ ഗ്ലാമർ മാഗസിൻ വുമൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗിൻസ്ബർഗിന് സമ്മാനമായി നൽകിയതാണ് ആ നെക്ലേസ്. പിന്നീട് 2014 ൽ ന്യൂയോർക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ ആ മാല കണ്ടാൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ പറ്റിയതാണെന്ന് തോന്നുമെന്ന് ഗിൻസ്ബർഗും പറഞ്ഞു. 2019 ൽ നെക്ലേസ് നൊട്ടോറിയസ് നെക്ലേസ് എന്ന പേരിൽ വിപണിയിൽ എത്തിച്ചിരുന്നു. ഗിൻസ് ബർഗിന്റെ വിളിപ്പേരാണ് നൊട്ടോറിയസ് ആർ.ബി.ജി എന്നത്.

നീണ്ടകാലം കാൻസർബാധിതയായി ചികിത്സയിലായിരുന്ന ഗിൻസ്ബർഗ് സെപ്റ്റംബർ 18 നാണ് അന്തരിച്ചത്. അമേരിക്കയിലെ രണ്ടാമത്തെ വനിതാ സുപ്രീംകോടതി ചീഫ്ജസ്റ്റീസായിരുന്നു അവർ.

Content Highlights:‘ dissent’ necklace worn by Ruth Bader Ginsburg back on sale

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സഹതാരങ്ങള്‍

2 min

പൊട്ടിക്കരഞ്ഞ് സത്യന്‍ അന്തിക്കാടും കുഞ്ചനും,വിങ്ങിപ്പൊട്ടി സായ്കുമാര്‍; കണ്ണീരോടെ സഹതാരങ്ങൾ | VIDEO

Mar 27, 2023


innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023

Most Commented