.
ബോളിവുഡിന്റെ ഫിറ്റ്‌നെസ് ഫ്രീക്കാണ് ദിഷ പഠാണി. ഡയറ്റിലും വര്‍ക്കൗട്ടിലും അതീവ ശ്രദ്ധാലുവായ താരം തന്റെ വര്‍ക്കൗട്ട് വീഡിയോകളും പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ബിക്കിനിയണിഞ്ഞുള്ള ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദിഷ.
പിങ്ക് ഫ്‌ളോറല്‍ ബിക്കിനിയണിഞ്ഞ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അഴിച്ചിട്ട തലമുടിയില്‍ പൂവ് ചൂടി ബോഹോ സ്‌റ്റൈലിലാണ് ദിഷ. നാച്ചുറല്‍ ലുക്കില്‍ അവര്‍ അതീവസുന്ദരിയായിരിക്കുന്നു. ഒരു മില്ല്യണിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂട്ട്, ഹോട്ട്, നിങ്ങളാണ് എന്റെ പ്രചോദനം തുടങ്ങി നിരവധി കമന്റുകളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബ്രൗണ്‍ നിറത്തിലുള്ള ടാസല്‍ ബിക്കിനിയണിഞ്ഞ ചിത്രവും ദിഷ പങ്കുവെച്ചിരുന്നു. സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രങ്ങളും ദിഷ പോസ്റ്റ് ചെയ്തിരുന്നു. തന്റെ അവധിയാഘോഷത്തിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ദിഷ പഠാണിയെ ഫോളോ ചെയ്യുന്നവര്‍ക്കറിയാം കടല്‍ത്തീരങ്ങളോട് അവര്‍ക്കുള്ള ഇഷ്ടം. ദിഷയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കണ്ണോടിച്ചാല്‍ തന്നെ ഈ കാര്യം പിടികിട്ടും. ബീച്ചില്‍ നിന്നുള്ള അത്രയേറെ ചിത്രങ്ങള്‍ അവര്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടുതലും സ്വിംസ്യൂട്ടിലും ബിക്കിനിയിലുമുള്ളതാണെന്ന് എടുത്തുപറയേണ്ടതില്ല. ദിഷ പഠാണി കടല്‍ത്തീരത്ത് സമയം ചിലവഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാണ്.
Content Highlights: Disha Patani,bikkini,beach
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..