ദിഷ പട്ടാണി | Photo: instagram/ disha patani
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എപ്പോഴും ആരാധകരെ ത്രസിപ്പിക്കുന്ന നടിയാണ് ദിഷ പട്ടാണി. കഴിഞ്ഞ ദിവസം വെളുപ്പ് നിറത്തിലുള്ള കട്ട് ഔട്ട് ഷീര്‍ ബോഡികോണ്‍ വസ്ത്രം ധരിച്ചാണ് ദിഷ ആരാധകര്‍ക്ക് മുന്നിലെത്തിയത്.
ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ദിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിനോട് പ്രതികരിച്ചത്. നിശാശലഭത്തെപ്പോലെ എന്നാണ് ഒരു ആരാധകന് കമന്റ്് ചെയ്തത്.
ഉത്തര്‍ പ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് സിനിമയുടെ പടവുകള്‍ ചവിട്ടിക്കയറി കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമായ ദിഷയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ സസ്പെന്‍സ് നിറഞ്ഞതാണ്. 500 രൂപയുടെ ഒരു നോട്ടുമായാണ് മുംബൈയില്‍ എത്തിയതെന്നും നിരവധി പരസ്യ ചിത്രങ്ങളുടെ ഓഡിഷന് പോയിട്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും മുമ്പ് അഭിമുഖത്തില്‍ ദിഷ പറഞ്ഞിട്ടുണ്ട്.
തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വരുണ്‍ തേജയായിരുന്നു ഈ ചിത്രത്തിലെ നായകന്. 200 കോടി രൂപ മുടക്കിയെടുത്ത ഈ ചിത്രം വന്‍ പരാജയമായിരുന്നു. പിന്നീട് നിരാശയിലേക്ക് വീണ ദിഷ്യ്ക്ക് വെളിച്ചമായത് എംഎസ് ധോനി:ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമായിരുന്നു.
2017 ല്‍ പുറത്തിറങ്ങിയ ചൈനീസ് ചിത്രം കുങ്ഫു യോഗയില്‍ ജാക്കി ചാനോടൊപ്പം ദിഷ വേഷമിട്ടിട്ടുണ്ട്. ഭാഗി 2, ഭാരത്, മലംഗ്, ഭാഗി 3, രാധേ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ഫിറ്റ്നസിലും ദിഷ ഒരുപടി മുന്നിലാണ്. വര്‍ക്ക് ഔട്ടുകളുടേയും തന്റെ ആക്ഷന്‍ രംഗങ്ങളുടേയും വീഡിയോ ദിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..