Photos: instagram.com|deepikapadukone|
വസ്ത്രങ്ങളുടെ പേരിൽ സദാചാര ആക്രമണത്തിന് ഇരയാകുന്നവരിൽ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ബോളിവുഡ് താരം ദീപിക പദുക്കോണും ഔട്ട്ഫിറ്റിന്റെ പേരിൽ ട്രോളുകൾ നേരിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഫ്രെഡി ബേഡി എന്നയാളാണ് ദീപികയ്ക്കെതിരെ വിമർശനവുമായെത്തിയത്.
ഗെഹരായിയാൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദീപിക ധരിച്ച വസ്ത്രമാണ് വിമർശനത്തിന് കാരണമായത്. ഗെഹരായിയാന്റെ റിലീസ് അടുക്കുന്നതിന് അനുസരിച്ച് വസ്ത്രങ്ങളും ചെറുതാകും എന്നാണ് ഫ്രെഡി ദീപികയുടെ ഔട്ട്ഫിറ്റിനെപറ്റി കുറിച്ചത്. ബോളിവുഡിലെ 'ന്യൂട്ടൺ നിയമം' എന്ന തലക്കെട്ടോടെയാണ് ഫ്രെഡി കുറിച്ചത്.
ഫ്രെഡിയുടെ സ്ത്രീവിരുദ്ധമായ പോസ്റ്റ് വൈറലായതോടെ സാക്ഷാൽ ദീപിക തന്നെ മറുപടിയുമായെത്തി. ഫ്രെഡിയെ പേരെടുത്തു പരാമർശിക്കാതെയായിരുന്നു ദീപികയുടെ മറുപടി.
"ശാസ്ത്രജ്ഞർ പറയുന്നത് പ്രപഞ്ചം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും കൊണ്ട് നിർമിതമാണ് എന്നാണ്, എന്നാൽ അവർ 'മൊറോണു'കളെക്കുറിച്ച് പറയാൻ മറന്നുപോയി" എന്നായിരുന്നു ദീപികയുടെ പോസ്റ്റ്.

ഇതോടെ ദീപികയ്ക്ക് മറുപടിയുമായി ഫ്രെഡി പോസ്റ്റ് ചെയ്യുകയും ചെയ്തു. കുറഞ്ഞ വസ്ത്രങ്ങളുടെ പേരിൽ താൻ കളിയാക്കിയതായിരുന്നില്ല എന്നും മൊറോൺ എന്ന് വിളിച്ചതിനു നന്ദി എന്നും ഫ്രെഡി കുറിച്ചു. അതാണ് ദീപിക തന്റെ കരിയറിൽ ചെയ്ത ഏക വ്യാജമല്ലാത്ത കാര്യം എന്നും ഫ്രെഡി കുറിച്ചു.

നിരവധി പേരാണ് ദീപികയെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചത്. സ്ത്രീവിരുദ്ധ കമന്റുകൾ പറയുന്നവർക്കെല്ലാം ചുട്ടമറുപടിയാണ് ദീപിക നൽകുന്നത് എന്നുപറഞ്ഞാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്.
Content Highlights: deepika padukone posts cryptic note about morons after influencer comments on her tiny clothes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..