
-
അഭിനയം കൊണ്ടും ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദീപിക പാദുക്കോണ്‍. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകഹൃദയം കവരുന്നത്. താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചത്.
ചുവപ്പ് റഫല്‍സ് ടോപ്പിനൊപ്പം ബ്ലാക്ക് ലാറ്റക്സ് പാന്റ്സാണ് താരം ധരിച്ചിരിക്കുന്നത്. 93,277 രൂപ വിലയുള്ള ടോപ്പാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂഡ് ലിപ്സ്റ്റിക്കും ബോള്‍ഡ് ഐമേക്കപ്പും ലുക്കിന് ഭംഗി കൂട്ടുന്നു. ഇറക്കമുള്ള ഹാങ്ങിങ്ങ് കമ്മലാണ് മറ്റൊരു പ്രത്യേകത. ബണ്‍ ഹെയര്‍സ്റ്റൈലും ശ്രദ്ധ നേടുന്നു. വസ്ത്രത്തോട് ഇണങ്ങുന്ന കറുത്ത നിറത്തിലുള്ള കോണ്ഹീല് ചെരിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
ബോള്‍ഡ് ദീപിക എന്നാണ് ആരാധകരുടെ കമന്റുകള്‍. നിരവധി പേര് പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.
Content Highlights: Deepika padukone new outfit pictures
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..