ദീപികാ പദുക്കോൺ | Photo: instagram/ deepika padukone
ബോളിവുഡ് താരം ദീപികാ പദുക്കോണിനെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ നമ്മള്‍ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ദീപിക പാരിസിലെത്തിയത് റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാനല്ല. ജൂറി അംഗമായി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് ബോളിവുഡ് താരം.
ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ദിനം ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ ദീപിക ധരിച്ച വസ്ത്രവും ശ്രദ്ധിക്കപ്പെട്ടു. സബ്യാസാചി ഡിസൈന്‍ ചെയ്ത ബൊഹീമിയന്‍ സ്റ്റൈലിലുള്ള വസ്ത്രമാണ് ദീപിക ധരിച്ചത്. പച്ച വൂള്‍ ട്രൗസേഴ്സും അതിനു ചേര്‍ന്ന ഫ്ളോറല്‍ പ്രിന്റുള്ള മൈസൂര്‍ സില്‍ക്ക് ഷര്‍ട്ടുമായിരുന്നു ദീപികയുടെ വേഷം. ഒപ്പം ഹെവി വര്‍ക്കുള്ള മഹാറാണി നെക്ക്ലെസും മുത്തുകള്‍ പതിപ്പിച്ച ഹൈ ഹീല്‍ ഷൂവുമുണ്ടായിരുന്നു.
എന്നാല്‍ രണ്ടാം ദിനം ദീപികയുടെ ലുക്ക് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. മേക്കപ്പ് മോശമായിപ്പോയെന്ന് ആരാധകര്‍ പറയുന്നു. കോല്‍ റിമ്മ്ഡ് കണ്ണുകള്‍ ഒട്ടും ഭംഗിയില്ലെന്നാണ് അവര്‍ പറയുന്നത്. കണ്ണിനു ചുറ്റും കണ്‍മഷി വാരിത്തേച്ചതു പോലെയുണ്ടെന്നും പൂച്ചയെപ്പോലെയുണ്ടെന്നുമെല്ലാം ആയിരുന്നു ആരാധകരുടെ കമന്റുകള്‍. കണ്‍മഷി അറിയാതെ കൂടിപ്പോയതാണോ എന്നും ചില ആരാധകര്‍ ചോദിക്കുന്നു. 'ഹാപ്പി ഹാലോവീന്‍' എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.
എന്നാല്‍ ദീപികയുടെ സാരി എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സബ്യാസാചി തന്നെ ഡിസൈന്‍ ചെയ്ത ബ്ലാക്ക് ആന്റ് ഗോള്‍ഡ് നിറത്തിലുള്ള സാരിയിലാണ് ദീപിക റെഡ് കാര്‍പ്പറ്റിലെത്തിയത്. ബംഗാള്‍ ടിഗര്‍ ബ്ലാക്ക് ആന്റ് ഗോള്‍ഡ് ബ്ലോക്ക് പ്രിന്റഡ് സാരിയില്‍ അതിസൂക്ഷ്മമായ എംബ്രോയിഡറിയുണ്ട്. മോഡേണ്‍ ലുക്ക് നല്‍കാനായി സാരിയില്‍ സ്വീകന്‍സും ഉപയോഗിച്ചിട്ടുണ്ട്. മുടി പിറകില്‍ ബണ്‍പോലെ കെട്ടിവെച്ച് ഒപ്പം ഗോള്‍ഡന്‍ ഹെയര്‍ബാന്റ് നല്‍കിയതും ലുക്ക് കൂടുതല്‍ വ്യത്യസ്തമാക്കി. ന്യൂഡ് ലിപ്‌സിറ്റിക്കും സാരിക്ക് ഇണങ്ങുന്നതായിരുന്നു.
Content Highlights: Deepika Padukone Gets Trolled For Her Makeup At Cannes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..