ഇങ്ങനെയാണോ നിങ്ങള്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത്? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


റോസ് വാട്ടര്‍, പാല്‍, വെള്ളം എന്നിവയാണ് മഞ്ഞളിനൊപ്പം ഏറ്റവും നന്നായി ചേര്‍ന്നു പോവുന്നത്.

Image: self_sufficient_sea instagram page

ടുക്കളയിലെ ഓള്‍റൗണ്ടറാണ് മഞ്ഞള്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗത്തിലും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. ആയൂര്‍വേദ ഗുണങ്ങള്‍ ധാരാളമുള്ള ഇവ സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ്. നിരവധി ഫെയ്‌സ് പാക്കുകളില്‍ ഇത് ഉപയോഗിക്കാറുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്

തോന്നിയ ചേരുവകള്‍ മഞ്ഞളിനൊപ്പം ചേര്‍ത്ത് ഫെയ്‌സ്പാക്ക് തയ്യാറാക്കുന്നത് ഉചിതമല്ല. റോസ് വാട്ടര്‍, പാല്‍, വെള്ളം എന്നിവയാണ് മഞ്ഞളിനൊപ്പം ഏറ്റവും നന്നായി ചേര്‍ന്നു പോവുന്നത്.

ഏത് ഫെയ്‌സ്പാക്കുകളായാലും 20 മിനിറ്റ് മുഖത്ത് ഇടുന്നതാണ് ഉത്തമം. മഞ്ഞളിനും ഇതേ നിയമമാണ് പാലിക്കേണ്ടത്. അധിക സമയം ഇടുന്നത് മുഖകുരു വരാന്‍ സാധ്യതയുണ്ട്. മഞ്ഞള്‍ ത്വക്കിന് ചേരാത്ത പ്രകൃതക്കാരാണെങ്കില്‍ പൊള്ളാനും സാധ്യതയുണ്ട്. വൃത്തിയായി കഴുകി കളയാനും ശ്രദ്ധിക്കാം

സോപ്പ് ഉപയോഗിച്ച് കഴുകാതിരിക്കുന്നതാണ് നല്ലത്. വിപരീത പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ചെറുപയര്‍ പൊടി, കടലമാവ്, ഓട്‌സ് പൊടിച്ചത് എന്നിവ ഉപയോഗിച്ച് കഴുകി കളയാം

മഞ്ഞള്‍ മുഖത്ത് എല്ലായിടത്തും ഒരേ പോലെ എത്തുന്ന തരത്തില്‍ പുരട്ടാം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മുഖത്ത് മഞ്ഞ നിറം ഒരേ പോലെയല്ലാതെ പടരുകയും അഭംഗി തോന്നുകയും ചെയ്യും.

മഞ്ഞള്‍ പുരട്ടിയതിന് ശേഷം വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കാം . വെയിലേറ്റാല്‍ മുഖം കരുവാളിക്കാന്‍ സാധ്യതയുണ്ട്‌.

Content Highlights; common mistakes to avoid while using turmeric on your skin

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented