​ഗ്ലാമറസ് ഔട്ട്ഫിറ്റിന്റെ പേരിൽ ട്രോളുകൾ നേരിട്ട് അനന്യ; പ്രതികരണവുമായി ചങ്കി പാണ്ഡെ


മാതാപിതാക്കൾ എന്ന നിലയ്ക്ക് തങ്ങൾ ഒരിക്കലും അനന്യയോട് എന്തു ധരിക്കണമെന്നോ ധരിക്കരുതെന്നോ പറഞ്ഞിട്ടില്ലെന്ന് ചങ്കി പറയുന്നു

ചങ്കി പാണ്ഡെയും അനന്യ പാണ്ഡെയും | Photos: instagram.com/chunkypanday/

ട്ട്ഫിറ്റിന്റെ പേരിൽ ട്രോൾ‌ ചെയ്യപ്പെടുന്നവർ നിരവധിയാണ്. സെലിബ്രിറ്റികളുടെ കാര്യത്തിൽ മുൻവിധിയാേടെ നെ​ഗറ്റീവ് കമന്റുകളുമായി എത്തുന്നവർ ഏറെയാണ്. ബോളിവുഡ് താരം അനന്യ പാണ്ഡെയും ഇൻഡസ്ട്രിയിൽ വന്നതുമുതൽ ട്രോൾ നേരിടുന്ന താരങ്ങളിലൊരാളാണ്. ​ഗെഹരായിയാൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കായി അനന്യ ധരിച്ചിരുന്ന ഔട്ട്ഫിറ്റുകളിൽ പലതും ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ സിനിമാ നിർമാതാവ് അപൂർവ മേത്തയുടെ അമ്പതാം പിറന്നാളിന് അനന്യ ധരിച്ച വസ്ത്രത്തിനും നെ​ഗറ്റീവ് കമന്റുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനന്യയുടെ അച്ഛനും നടനുമായ ചങ്കി പാണ്ഡെ.

മാതാപിതാക്കൾ എന്ന നിലയ്ക്ക് തങ്ങൾ ഒരിക്കലും അനന്യയോട് എന്തു ധരിക്കണമെന്നോ ധരിക്കരുതെന്നോ പറഞ്ഞിട്ടില്ലെന്ന് ചങ്കി പറയുന്നു. രണ്ടു മക്കളെയും വളരെ നല്ല രീതിയിലാണ് വളർത്തിയിരിക്കുന്നത്, അവർ വളരെ വിവേകമുള്ളവരുമാണ്. നിലവിൽ ഇൻഡസ്ട്രിയിലുള്ള അനന്യക്ക് ​ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടേണ്ടി വരുമെന്നും ചങ്കി പറഞ്ഞു.

തന്റെ പെൺമക്കളെക്കുറിച്ച് ഉറപ്പുള്ള ഒരുകാര്യം, അവരിൽ നിഷ്കളങ്കത ഉണ്ട് എന്നതാണെന്നും ചങ്കി പറയുന്നു. അവർക്ക് എന്തും ധരിക്കാനും വൾ​ഗറല്ലാതെ കൊണ്ടുപോകാനും കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും ചങ്കി.

ട്രോളുകൾ നേരിടുന്നതിനെക്കുറിച്ച് മകളോട് സംസാരിക്കാറുള്ള കാര്യവും ചങ്കി പങ്കുവെക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും ആളുകൾ നിന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ, അത് നല്ലതായാലും ചീത്തയായാലും- എന്നാണ് മകളോട് പറയാറുള്ളത്. ട്രോളുകളെക്കുറിച്ച് ആകുലപ്പെടരുത് എന്ന് ഉറപ്പു വരുത്താറുണ്ട്. -ചങ്കി പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അനന്യ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പിറന്നാൾ‍ പാർട്ടിക്കായി ധരിച്ച കറുത്ത നിറത്തിലുള്ള ഷിയർ ഔട്ട്ഫിറ്റിന്റെ പേരിലാണ് അനന്യ ട്രോളുകൾ നേരിട്ടത്.

അടുത്തിടെ നടി മലൈക അറോറയും വസ്ത്രധാരണത്തിന്റെ പേരിൽ ട്രോൾ ചെയ്യപ്പെടുന്നതിന് എതിരെ പ്രതികരണവുമായി എത്തിയിരുന്നു. ഫർഹാൻ അക്തർ- ഷിബാനി ദണ്ഡേകർ ദമ്പതികളുടെ വിവാഹത്തിനായി മലൈക ധരിച്ച ബ്ലാക് ഡ്രസ്സാണ് ഏറെ ട്രോളുകൾക്ക് ഇടയാക്കിയത്. താരത്തിന് തീരെ ചേരാത്ത വസ്ത്രമെന്നും പ്രായത്തിന് അനുസരിച്ച വസ്ത്രം ധരിക്കൂ എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു. ഇതോടെയാണ് മലൈക പ്രതികരണവുമായി എത്തിയത്.

റിഹാനയും ജെന്നിഫർ ലോപസും ബിയോൺസുമൊക്കെയാണ് ഇവ ധരിക്കുന്നതെങ്കിൽ മനോഹരം എന്നു പറയുന്നവർ തന്നെ ഇവിടെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ചാണ് മലൈക പറയുന്നത്. അതേ പോലെ ഇവിടെ ആവർത്തിച്ചാൽ ഇവൾ എന്താണ് ചെയ്യുന്നത്, ഒരു അമ്മയല്ലേ, അതാണ്, ഇതാണ് എന്നെല്ലാം പറയും. എന്തിനാണ് ഈ കപടനാട്യം? എന്തുകൊണ്ടാണ് ഒരേകാര്യത്തെ രണ്ടുരീതിയിൽ സമീപിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പറയുകയായിരുന്നു മലൈക. ഇത്തരം ട്രോളുകൾ ഒരു പരിധി വരെ തന്നെ ബാധിക്കാറുണ്ടെന്നും ആദ്യം അൽപം അസ്വസ്ഥയായാലും സമയം പോകുന്നതിനൊപ്പം താനവ തുടച്ചുനീക്കാറുണ്ടെന്നും മലൈക പറഞ്ഞിരുന്നു.

Content Highlights: chunky panday on daughter ananya panday being trolled for outfit, body shaming

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented