മോഡൽ: മരിയ സ്റ്റീഫൻ
മഞ്ഞില്‍ പൊതിഞ്ഞ ഡിസംബറില്‍ അടിച്ചുപൊളിക്കാന്‍ സ്‌റ്റൈലിഷാകേണ്ടേ? ചുവപ്പും വെള്ളയും നിറഞ്ഞ ക്ലാസിക് കോമ്പിനേഷനുകള്‍ വാര്‍ഡ്രോബില്‍നിന്ന് തിരിച്ചെടുക്കാന്‍ സമയമായി. കൂടെ കുറച്ച് വെറൈറ്റി ഔട്ട്ഫിറ്റുകളുമായാല്‍ ക്രിസ്മസ് കളറാക്കാം.
റെഡില്‍ കുളിച്ച്
ക്രിസ്മസിന്റെ നിറമാണ് ചുവപ്പ്. വൈറ്റും കൂടെയുണ്ടായാല്‍ പെര്‍ഫെക്ട്. വൈറ്റ് ടോപ്പിനൊപ്പം റെഡ് പലാസോയും പെന്‍സില്‍ സ്‌കര്‍ട്ടും പൊളിക്കും. കാഷ്വല്‍വെയര്‍ പോലും ചുവപ്പാക്കിയാല്‍ നിങ്ങളാകും ക്രിസ്മസ് സുന്ദരി. റെഡ് ടോപ്പിനൊപ്പം ബ്ലാക്ക് സ്‌കര്‍ട്ടും ബ്ലാക്ക് ഷൂസും അണിയാന്‍ മറക്കണ്ട. കൂടെ ഗോള്‍ഡന്‍ ജൂവലറിയും നിര്‍ബന്ധം.
കോക്ടെയില്‍ വെല്‍വെറ്റ് ഗൗണ്‍
സിംപിള്‍ ആന്‍ഡ് എലഗന്റ് എന്നതാണ് ഇതിന്റെ പ്രത്യേകത. ക്രിസ്മസ് പാര്‍ട്ടികളില്‍ തിളങ്ങിനില്‍ക്കാന്‍ ഏറ്റവും ഈസിയായ, പെര്‍ഫെക്ട് ലുക്ക് തരുന്ന വസ്ത്രം. മിനിമല്‍ മേക്കപ്പും കൂടിയായാല്‍ സൂപ്പര്‍ ക്രിസ്മസ് ലുക്ക് കിട്ടും.
വെല്‍വെറ്റ് ഭംഗിയില്‍
എന്നും ഫാഷന്‍ രംഗത്തെ ലക്ഷ്വറി ഫാബ്രിക്കാണ് വെല്‍വെറ്റ്. റിച്ച് ആന്‍ഡ് ക്ലാസി. അതാണ് വെല്‍വെറ്റിനെ എന്നും വ്യത്യസ്തമാക്കുന്നത്. ഡീപ് റെഡ്, വൈന്‍ റെഡ്, ഡീപ് ഗ്രീന്‍, ബര്‍ഗണ്ടി തുടങ്ങിയ നിറങ്ങളില്‍ ഗൗണണിയാം. കൂടാതെ വൈറ്റ് ലിനന്‍ സാരിക്കൊപ്പം വെല്‍വെറ്റ് ബ്ലൗസും ഒന്നു പരീക്ഷിച്ചു നോക്കൂ. സെമി വെല്‍വെറ്റ് ഫ്രോക്ക്, ലോങ് സ്‌കര്‍ട്ട്, പെന്‍സില്‍ സ്‌കര്‍ട്ട്, വെല്‍വെറ്റ് ക്രോപ് ടോപ്പ് തുടങ്ങിയവയെല്ലാം ഈ സീസണിന്റെ ഔട്ട്ഫിറ്റുകളാണ്. മെറ്റാലിക് അക്‌സസറീസും കൂടെ വേണം
ടാര്‍ട്ടന്‍ ചെക്ക്‌സില്‍ തിളങ്ങാം
കുട്ടിപ്പട്ടാളത്തെ െട്രന്‍ഡിയാക്കാന്‍ ക്രിസ്മസ് ഔട്ട്ഫിറ്റുകളില്‍ ടാര്‍ട്ടന്‍ ചെക്കുകള്‍ തിളങ്ങി നില്‍ക്കും. ലിനന്‍, വെല്‍വെറ്റ്, ലേസ്, ഫര്‍ മെറ്റീരിയലുകള്‍ ഇത്തവണയും കുഞ്ഞുടുപ്പുകളില്‍ ഹിറ്റ് ചാര്‍ട്ടിലുണ്ട്. അസിമെട്രിക്കല്‍ ഓവര്‍ലാപ്ഡ് സ്‌കര്‍ട്ടും പ്ലീറ്റഡ് സ്‌കര്‍ട്ടും അണിയിച്ച് കുഞ്ഞുങ്ങളെ തയ്യാറാക്കാം. കുഞ്ഞുടുപ്പുകളോടൊപ്പം സാന്റാ ബ്രൂച്ച്, ഹെഡ് ബാന്റ്, പൗച്ച് എന്നിവയും ലേസ് ഷൂസുകളും വിപണിയില്‍ താരമാണ്.
തിളങ്ങി നില്‍ക്കാം
ഗോള്‍ഡന്‍, സില്‍വര്‍ ടച്ചുള്ള വസ്ത്രങ്ങളും ക്രിസ്മസിനെ വരവേല്‍ക്കാന്‍ അനുയോജ്യം. ഗോള്‍ഡന്‍ പെന്‍സില്‍ സ്‌കര്‍ട്ടിനൊപ്പം ക്രോപ് ബ്ലാക്ക് ടോപ്പണിയാം. കൂടെ കണ്ടംപററി ജൂവലറിയും വേണം. ആഷ് നിറത്തിലുള്ള ഫുള്‍സ്ലീവ് ടോപ്പും ബര്‍ഗണ്ടി ഹാഫ് സ്‌കര്‍ട്ടും ഗോള്‍ഡന്‍ ഷൂസും ബാഗും നിങ്ങളെ സ്റ്റാറാക്കി മാറ്റും.
Content Highlights: christmas fashion trends


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..