-
മെര്‍മെയ്ഡ് ഡ്രെസില്‍ വൈറലായ തായ്‌വാനി നടി ചെന്‍ മെയ്‌ഫെന്റെ സൗന്ദര്യരഹസ്യം തേടുകയാണ് ആരാധകരിപ്പോള്‍. കാരണമെന്തെന്നോ അറുപത്തി മൂന്നിലും മുപ്പതുകാരിയെപ്പോലെ സുന്ദരിയാണവര്‍.
തായ്‌വാന്‍ ടിവിയില്‍ ലൂണാര്‍ എന്റര്‍ടെയിന്‍മെന്റ് സെപ്ഷ്യല്‍ ഡാന്‍സ് ഷോയില്‍ ചെന്‍ അണിഞ്ഞ ഗൗണാണ് ഇപ്പോള്‍ ചര്‍ച്ച. തൂവലുകളും സ്വീകന്‍സുകളുമുള്ള ഷീര്‍ ഗൗണാണ് ചെന്‍ അണിഞ്ഞത്. നാല്‍പത് വര്‍ഷം മുമ്പാണ് തായ്‌വാനി സൗന്ദര്യ കിരീടം ചെന്‍ അണിഞ്ഞത്. ഫേസ്ബുക്കിലെ തന്റെ 50 ലക്ഷം ഫോളോവേഴ്‌സിനോട് ചെന്‍ ഫിറ്റ്‌നസ്സ് രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു.
എല്ലാ ദിവസവും രാവിലത്തെ ഭക്ഷണം ജിഞ്ചര്‍ സൂപ്പാണ്. ചൂട് വെള്ളത്തില്‍ ഹെര്‍ബ്‌സും സ്‌പൈസസും ഇഞ്ചിയും കുരുമുളകും ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ദൂരിയന്‍ പഴം നന്നായി തണുപ്പിച്ചതും ഒപ്പം കഴിക്കും. ഐസ്‌ക്രീം കഴിക്കുന്നതു പോലെ തന്നെയാണ് ഈ പഴവും. ഡെസേര്‍ട്ട് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ര കാലറി ഈ പഴത്തിന് ഇല്ല.
ജിം, സ്‌പോര്‍ട്‌സ് ഇതിലൊന്നും തനിക്ക് താല്‍പര്യമില്ലെന്നും ചെന്‍ പറയുന്നു. പകരം ഭക്ഷണത്തിന് ശേഷം നടക്കാന്‍ പോകും. യോഗയാണ് മറ്റൊന്ന്. വീട്ടില്‍ തന്നെ വെയിറ്റ് ലിഫ്റ്റിങ് എക്‌സര്‍സൈസുകള്‍ ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ പരിശീലകന്റെ സഹായത്തോടെയാണ് ഇത്.

അമ്പത്തിരണ്ട് കിലോയാണ് ഭാരം. എപ്പോഴും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ കാലുകള്‍ക്ക് ആവശ്യമായ വ്യായമങ്ങളും ചെയ്യാറുണ്ട്. ഇതിനായി പ്രത്യേകം പ്ലാറ്റ്‌ഫോമും വീട്ടില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യത്തോടെ ജീവിക്കാന്‍ തന്റെ ഫോളോവേഴ്‌സിനോടും ചെന്‍ ഉപദേശിക്കുന്നുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക. ഫിറ്റ്‌നെസ്സ് നിലനിര്‍ത്തുക സന്തോഷത്തോടെ ജീവിക്കുക... ജീന്‍സും ടീ ഷര്‍ട്ടുകളുമാണ് ചെനിന്റെ ഇഷ്ടവസ്ത്രം.
എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും ചെന്‍. അഞ്ച് വര്‍ഷം മുമ്പാണ് ചെന്‍ വിവാഹമോചനം നേടിയത്. മിസ്റ്റര്‍ റൈറ്റിനെ കാത്തിരിക്കുകയാണെന്നാണ് ചെന്‍ ഇതേപറ്റി പറയുന്നത്.
Content highlights: Chen Meifen, 63 year old shared her beauty secrets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..