സണ്ണി ലിയോണും ഉർവശി റൗട്ടേലയും | Photo: instagram/ sunny leone/ AFP
11 വര്‍ഷത്തെ ബോളിവുഡ് സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായി കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ച് നടി സണ്ണി ലിയോണ്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'കെന്നഡി' എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണ്‍ ചലച്ചിത്രമേളയ്‌ക്കെത്തിയത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി ലിയോണാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും താരത്തിനൊപ്പമുണ്ടായിരുന്നു.
പച്ച നിറത്തിലുള്ള കട്ട് ഔട്ട് മാക്‌സി ഔട്ട്ഫിറ്റിലായിരുന്നു താരം എത്തിയത്. വണ്‍ ഷോള്‍ഡറുള്ള സാറ്റിന്‍ ഡ്രസ്സിനെ വേറിട്ടു നിര്‍ത്തിയത് ബലൂണ്‍ സ്സീവും തൈ ഹൈ സ്ലിറ്റുമാണ്. മരിയ കോഖിയയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം ഇയര്‍ റിങ്‌സും മോതിരവും മാത്രമാണ് ആഭരണങ്ങളായി അണിഞ്ഞത്. ഒപ്പം ലളിതമായ മേക്കപ്പും.
ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കാനിലെ ആദ്യ ദിനം എന്ന ക്യാപ്ഷനും ഇതിനൊപ്പമുണ്ട്. മൂന്നര ലക്ഷം ആളുകളാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്.
രണ്ടാം ദിനം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഔട്ട്ഫിറ്റിലാണ് താരം എത്തിയത്. കറുപ്പ് ടോപ്പും വൈറ്റ് പാന്റ്‌സുമായിരുന്നു വേഷം. ഫാഷന്‍ ഡിസൈനറായ ഇല്‍യ വാന്‍സാറ്റോയാണ് സ്‌റ്റൈലിസ്റ്റ്. ഈ ഔട്ട്ഫിറ്റിനൊപ്പം താരം ആഭരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. സിംപിള്‍ മേക്കപ്പാണ് ചെയ്തത്.
നേരത്തെ കാനില്‍ അരങ്ങേറുന്നതിന് മുമ്പ് താരം ഒരു അഭിമുഖത്തില്‍ തന്റെ ഉത്കണ്ഠ പങ്കുവെച്ചിരുന്നു. 'കാനില്‍ വരുന്നുവെന്ന് പറയുമ്പോള്‍ എല്ലാവരും ഒരേ ചോദ്യം ചോദിക്കുന്നു. എന്ത് വസ്ത്രമാണ് ധരിക്കാന്‍ പോകുന്നതെന്ന്. എല്ലാവരും അങ്ങനെ ചോദിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. എന്തായാലും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതോ വിചാരിക്കുന്നതോ ആയ വസ്ത്രം അണിയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ മറ്റുള്ളവരുടെ ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങളെ മുഖവിലയ്‌ക്കെടുക്കാറില്ല.'-വീഡിയോയില്‍ സണ്ണി ലിയോണ്‍ പറയുന്നു. തനിക്ക് ഭംഗി തോന്നുന്ന വിധത്തില്‍ താന്‍ ഒരുങ്ങുമെന്നും അത് മറ്റുള്ളവര്‍ ചിന്തിക്കുന്നതു പോലെയാകില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം കാന്‍ ചലച്ചിത്രമേളയില്‍ വ്യത്യസ്തമായ ഫാഷന്‍ സ്റ്റൈല്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് നടി ഉര്‍വശി റൗട്ടേല. നേരത്തെ മുതലയുടെ ആകൃതിയിലുള്ള മാലയും കമ്മലും അണിഞ്ഞും നീല ലിപ്സ്റ്റിക്ക് ഷേഡ് തിരഞ്ഞെടുത്തും ഉര്‍വശി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ പച്ച ഗൗണില്‍ ഒരു പക്ഷിയെപ്പോലെ ചിറകുവിടര്‍ത്തി എത്തിയിരിക്കുകയാണ് ഉര്‍വശി. തത്തയെപ്പോലെയുണ്ടെന്ന്
ഈ ലുക്ക് കണ്ട് ആരാധകര്‍ പറയുന്നു.
മുഴുവനായും പച്ച തൂവലുകള്‍ കൊണ്ട് തുന്നിപ്പിടിപ്പിച്ചതാണ് ഈ ഔട്ട്ഫിറ്റ്. തലയിലും പച്ച നിറത്തിലുള്ള ക്യാപ് അണിഞ്ഞു. ഡീപ് നെക്കുള്ള ഈ ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ താരത്തെ കൂടുതല്‍ സുന്ദരിയാക്കി. കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. കണ്ണുകളെ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലായിരുന്നു മേക്കപ്പ്.
Content Highlights: cannes film festival 2023 sunny leone first appearance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..