ഇഷ ഗുപ്തയും ഉർവശി റൗട്ടേലയും | Photo: AP/ Instagram/ Uravshi Rautela
ലോകത്തുള്ള സിനിമാപ്രേമികള്‍ ഒത്തുചേരുന്ന കാന്‍ ചലച്ചിത്രമേള ഫാഷന്‍ ലോകത്തിനും പ്രിയപ്പെട്ട ഇടമാണ്. റെഡ് കാര്‍പറ്റിലെത്തുന്ന സെലിബ്രിറ്റികളുടെ പുതിയ സ്റ്റൈലുകളാണ് ഫാഷനെ ഇഷ്ടപ്പെടുന്നവര്‍ ഉറ്റുനോക്കാറുള്ളത്. ഇത്തവണയും താരങ്ങള്‍ ആരാധകരെ നിരാശരാക്കിയില്ല. സാറ അലി ഖാന്‍, ഇഷ ഗുപ്ത, മാനുഷി ഛില്ലാര്‍, ഉര്‍വശി റൗട്ടേല തുടങ്ങിയ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ റെഡ് കാര്‍പറ്റിലെത്തി.
ഇന്ത്യന്‍ സംസ്‌കാരത്തിന് ഇണങ്ങുന്ന ലെഹങ്ക അണിഞ്ഞാണ് ബോളിവുഡ് നടി സാറ, കാന്‍ ചലച്ചിത്രമേളയില്‍ അരങ്ങേറ്റം കുറിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള ലെഹങ്ക ഹെവി ഡിസൈനുകളാല്‍ സമ്പന്നമായിരുന്നു. ബ്ലൗസിലെ സ്റ്റോണ്‍ വര്‍ക്കും ലെഹങ്കയിലെ ത്രെഡ് വര്‍ക്കുമായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ്. അബൂ ജാനി സന്ദീപ് ഖോസ്ലയാണ് ഇതു ഡിസൈന്‍ ചെയ്തത്.
ഇതിനൊപ്പം സിംപിള്‍ ആഭരണങ്ങള്‍ ധരിച്ച സാറ ലളിതമായ മേക്കപ്പും തിരഞ്ഞെടുത്തു. ന്യൂഡ് ലിപ്സ്റ്റിക്കിലും കണ്ണിനെ ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പിലും അവര്‍ കൂടുതല്‍ സുന്ദരിയായി. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സോഫ്റ്റ് പിങ്ക് നിറത്തിലുള്ള ഗൗണായിരുന്നു നടി ഇഷ ഗുപ്തയുടെ ഔട്ട്ഫിറ്റ്. നിക്കോളാസ് ജെബ്രാന്‍ ആണ് ഈ വസ്ത്രത്തിന്റെ ഡിസൈനര്‍. കഴുത്തില്‍ നിന്ന് നെഞ്ചിലേക്ക് പടരുന്ന രീതിയിലുള്ള ലേസ് ഫ്‌ളവര്‍ വര്‍ക്കും ഒടിടി കോളറുമാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. തൈ-ഹൈ സ്ലിറ്റും ഗൗണിന്റെ മാറ്റ് കൂട്ടി. റെഡ് കാര്‍പറ്റില്‍ എങ്ങനെ സ്‌റ്റൈലില്‍ വരണം എന്ന് ഇഷ ഗുപ്ത പറഞ്ഞുതരും എന്നാണ് ഈ ഔട്ട്ഫിറ്റിലുള്ള ഇഷയുടെ ചിത്രങ്ങള്‍ക്ക് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.
.jpg?$p=7094746&&q=0.8)
ഫൊവാരി ഡിസൈന്‍ ചെയ്ത ഗൗണില്‍ സ്വപ്‌ന സുന്ദരിയായാണ് മുന്‍ ലോക സുന്ദരി മാനുഷി ഛില്ലാര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറിയത്. ലേസ് വര്‍ക്കുകള്‍ നിറഞ്ഞ, സ്ലീവ്‌ലെസ് ഗൗണിനൊപ്പം സ്റ്റേറ്റ്‌മെന്റ് നെക്ക്‌ളേസും അണിഞ്ഞു. നിയോണ്‍ കളര്‍ ഷൂ ഗൗണിന് കൂടുതല്‍ ഹൈലൈറ്റ് നല്‍കി.
.jpg?$p=3c0c101&&q=0.8)
പിങ്ക് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു നടി ഉര്‍വശി തിരഞ്ഞെടുത്തത്. ഇതിനൊപ്പം അണിഞ്ഞ മാലയായിരുന്നു ഏറ്റവും പ്രത്യേകത നിറഞ്ഞത്. രണ്ട് മുതലകള്‍ മുഖാമുഖം വരുന്ന ആകൃതിയിലുള്ളതായിരുന്നു മാല. ഈ ആഭരണത്തെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധി പേര്‍ ഉര്‍വശി പങ്കുവെച്ച വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ബണ്‍ ആകൃതിയിലാണ് മുടി സ്‌റ്റൈല്‍ ചെയ്തത്. ഒപ്പം റിങ്ങ് രൂപത്തിലുള്ള കമ്മലും അണിഞ്ഞു. മാലയ്ക്ക് സമാനമായി ഈ കമ്മലിലും മുതലകളുടെ ഡിസൈനാണുള്ളത്.
Content Highlights: cannes 2023 indian celebrities red carpet look
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..