
ഗോത്രക്കാർ
ചുവന്ന ഭംഗിയാർന്ന ഗ്വാറനാപഴം, പന്നിപ്പല്ല്, കാട്ടുപക്ഷികളുടെ തൂവലുകൾ, പനവിത്തുകൾ.. ആമസോൺ ഗോത്രക്കാരുടെ പ്രകൃതിദത്തമായ ആഭരണാലങ്കാരങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി അഹോരാത്രം സമരം ചെയ്യുന്ന ബ്രസീലിലെ ഗോത്രവർഗക്കാർ സവിശേഷമായ ഈ അലങ്കാരങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.
ബ്രസീലിയൻ ആമസോണിലെ മനൗസിൽ ആദ്യമായി ഗോത്രക്കാർക്കായി ഫാഷൻ ഷോ സംഘടിപ്പിച്ചതോടെയാണ് പ്രകൃതിദത്തമായ ഈ അലങ്കാരങ്ങൽ വീണ്ടും ചർച്ചയ്ക്കെത്തിയത്. 15 ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷൻമാരുമടക്കം 37 മോഡലുകളാണ് റാംപിൽ അണിനിരക്കുന്നത്. 20-ലേറെ ഗോത്ര ഡിസൈനർമാരാണ് മോഡലുകളെ അണിയിച്ചൊരുക്കിയത്.
ആമസോണിയൻ കാട്ടുപന്നിയായ പെക്കറിയുടെ കൂർത്ത പല്ലുകളും ചിരട്ടകളുമാണ് ആഭരണങ്ങളുണ്ടാക്കാൻ പ്രധാനമായും ഉപയോഗിച്ചത്. ഗോത്രച്ചോരയാണ് തങ്ങളിലോടുന്നതെന്ന് മറ്റുള്ളവരോടു പറയാനും സ്വയം അംഗീകരിക്കാനും മടിയുള്ള ഒട്ടേറെയാളുകളുണ്ടെന്നും അവർക്ക് പ്രചോദനമാവുകകൂടിയാണ് ഷോയുടെ ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു. ബ്രസീലിലെ ജൈർ ബൊൽസൊനാരോ സർക്കാരിന്റെ പ്രകൃതി നശീകരണ പ്രവർത്തനങ്ങൾക്കെതിരായ പ്രതിഷേധംകൂടിയാണ് ഷോ.
ഗോത്രക്കാർ
Photograph:
(Photo: Comyan)
ഗോത്രക്കാർ
ഗോത്രവനിതകൾ
ഗോത്രവനിത
ഗോത്രക്കാരിയായ ലുവാന മെൽഗ്വെയ്റോ ഡാ സിൽവ | Photo: Comyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..