സോനം കപൂർ | Photo: instagram.com/sonamkapoor/?hl=en
ഗർഭകാലത്തെ ശാരീരികമാറ്റങ്ങളെ ആഘോഷമാക്കുന്നവരാണ് ഇന്ന് എല്ലാവരും. ബേബി ബമ്പിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങൾക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ പരീക്ഷിച്ച് ഫോട്ടോഷൂട്ടുകൾ നടത്തുന്നത് സെലിബ്രിറ്റികൾക്കിടയിലും സാധാരണക്കാർക്കിടയിലും ഇന്നൊരു പതിവും ആഘോഷവുമാണ്. പലതരം ഔട്ട്ഫിറ്റുകളിലെത്തി ഗർഭകാലത്തെ ട്രെൻഡിങ് വസ്ത്രങ്ങളെ ജനപ്രിയമാക്കുന്നതിൽ താരങ്ങൾ വഹിക്കുന്ന പങ്കും ചെറുതല്ല. മൂന്നുമാസം ഗർഭിണിയായ ബോളിവുഡ് നടി സോനം കപൂർ ആണ് ഏറ്റവുമൊടുവിൽ വ്യത്യസ്തമായ ബേബി ബമ്പ് ഔട്ട്ഫിറ്റിലെത്തി ഞെട്ടിച്ചിരിക്കുന്നത്.
ഡിസൈനർ അബു ജാനിയുടെ പിറന്നാൾ രാവിൽ അണിഞ്ഞ ചിത്രങ്ങളാണ് സോനം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അബു ജാനി സന്ദീപ് ഗോസാല ഡിസൈനിലുള്ള വെളുത്ത സാറ്റിൻ വസ്ത്രത്തിൽ രാജകീയ ലുക്കിലാണ് സോനം അവതരിച്ചിരിക്കുന്നത്.
വസ്ത്രത്തിനിണങ്ങുന്ന സ്റ്റേറ്റ്മെന്റ് നെക്ലസും വലിയ വട്ടത്തിലുള്ള സ്റ്റഡുകളും വളകളും ഒപ്പം ധരിച്ചു. അമ്മ സുനിത കുമാറിന്റെ കമ്പനി രൂപകല്പന ചെയ്ത ആഭരണങ്ങളാണിവ. കാലിൽ എംബ്രോയ്ഡഡ് ജുട്ടിസും.
സഹോദരി റിയ കപൂറാണ് തന്നെ ഇങ്ങനെ ഒരുങ്ങാൻ സഹായിച്ചതെന്നും സോനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. എന്തായാലും കൂടുതൽ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2018-ലായിരുന്നു സോനത്തിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം.
2022 മാർച്ച് 22-ന് ഇൻസ്റ്റഗ്രാമിലൂടെയാണ് താനും ആനന്ദ് അഹുജയും ആദ്യകുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണെന്ന കാര്യം സോനം ആരാധകരെ അറിയിച്ചത്.
Content Highlights: bollywood actress sonam kappor, pregnancy photoshoot, celebrity fashion, lifestyle


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..