സോനം കപൂർ | Photo: instagram.com/sonamkapoor/
അലസസൗന്ദര്യമുള്ള കാഫ്താൻ വസ്ത്രത്തിന്റെ തരംഗമാണ് എല്ലായിടത്തും ഇപ്പോൾ. ഏതു പ്രായക്കാർക്കും വളരെ എളുപ്പത്തിൽ ഭംഗിയായി ധരിക്കാവുന്ന ഈ വേഷം ഗർഭിണികൾക്കും ഏറെ കംഫർട്ടബിളായിരിക്കും.
ഗർഭകാലത്ത് പലതരം ഫാഷൻ വസ്ത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് നടി സോനം കപൂറിനും ഏറെ പ്രിയപ്പെട്ട വസ്ത്രമാണിപ്പോൾ കാഫ്താൻ. ട്രഡിഷണൽ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള അതിമനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുള്ള സോനം ഇപ്പോൾ കാഫ്താനും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു.
കറുത്തനിറത്തിലുള്ള കാഫ്താൻ വേഷമണിഞ്ഞ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോനം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. എംബ്രോയ്ഡറി ചെയ്തിട്ടുള്ള വേഷത്തിൽ സോനത്തിന്റെ ബേബി ബമ്പും പ്രകടമാണ്. നേരത്തേ ബോളിവുഡ് നടിമാരായ കരീന കപൂറടക്കമുള്ളവരും കാഫ്താൻ വേഷത്തിലുള്ള ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
അതേസമയം, സോനം ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ നടിമാരായ സാമന്തയും ഭൂമി പട്നേകറും കമന്റുമായെത്തി. 2022 മാർച്ച് 22-ന് ഇൻസ്റ്റഗ്രാമിലൂടെയാണ് താനും ആനന്ദ് അഹുജയും ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നകാര്യം സോനം ആരാധകരെ അറിയിച്ചത്.
Content Highlights: bollywood actress sonam kapoor, pregnancy outfit, kaftan life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..