
-
ക്വാറന്റൈന് കാലത്ത് ഹോബികള്‍ തട്ടിക്കൂട്ടുകയാണ് സോഷ്യല്‍ മീഡിയയിലെ പലരും. ഇഷ്ടമുള്ള കാര്യങ്ങള്‍ ഇഷ്ടംപോലെ ചെയ്യാന്‍ ലഭിച്ച സമയമായി ലോക്ക്ഡൗണിനെ കാണുന്നവര്‍ ഏറെയാണ്. പലതരത്തിലുള്ള ചലഞ്ചുകളും ഇതിനകം സമൂഹമാധ്യമത്തില്‍ തരംഗമായിക്കഴിഞ്ഞു. അടുത്തിടെ ഹിറ്റായ പില്ലോ ചലഞ്ചിനു ശേഷം ഇതാ മറ്റൊരു ചലഞ്ചാണ് വൈറലാകുന്നത്. സംഗതി ബ്ലാങ്കറ്റ് ചലഞ്ചാണ്.

ക്വാറന്റൈന് കാലത്തെ ഔട്ട്ഫിറ്റായി തലയിണ സ്റ്റൈലിഷായി ധരിച്ച ചിത്രങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ബ്ലാങ്കറ്റു കൊണ്ട് ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് യുവതലമുറ. ബ്ലാങ്കറ്റിനെ ഗ്ലാമര്‍ വസ്ത്രം പോലെ ധരിച്ചു നിന്ന് ഫോട്ടോ പങ്കുവെക്കുകയാണ് ചലഞ്ച്.
വിവിധ നിറത്തിലുള്ള ബ്ലാങ്കറ്റുകള്‍ സ്ലിറ്റ് ഡ്രസ്സിനു സമാനമായി ഫാഷന്‍ റാംപുകളേപ്പോലും വെല്ലുംവിധത്തിലാണ് പലരും ചുറ്റിയിരിക്കുന്നത്. ലുക്ക് കൂട്ടാനായി നടുവിലാരു ബെല്‍റ്റ് ചുറ്റുന്നവരും ബെഡ്ഷീറ്റിനു ചേരുന്ന ഹാന്‍ഡ്ബാഗും സണ്‍ഗ്ലാസുകളും ധരിക്കുന്നവരും കുറവല്ല.

ബ്ലാങ്കറ്റ് ആണെന്ന അണുവിട സംശയം പോലും തോന്നാത്ത രീതിയിലാണ് ബ്ലാങ്കറ്റ് ചലഞ്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്തായാലും യുവതലമുറയുടെ ഫാഷന്‍ സെന്‍സ് ചില്ലറയല്ലെന്നു തെളിയിക്കുകയാണ് ഇത്തരം ചലഞ്ചുകളെന്നാണ് പലരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്യുന്നത്.
Content Highlights: #BlanketChallenge During Lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..