ഭൂമി പട്‌നേക്കർ | Photo: Instagram/ Bhumi Pednekar
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹ റിസപ്ഷനില്‍ തിളങ്ങി നടി ഭൂമി പട്‌നേക്കര്‍. അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ എത്തിയാണ് ഭൂമി ആരാധകരേയും ഫാഷന്‍ ലോകത്തേയും ഞെട്ടിച്ചത്.
സ്വര്‍ണ നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു ഭൂമിയുടെ ഔട്ട്ഫിറ്റ്. തരുണ്‍ തിഹിലിയാനിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ഗോള്‍ഡന്‍ ടസലുകളും എംബ്ബല്ലിഷ്‌മെന്റുകളും ഹെവി എംബ്രോയ്ഡറിയും ലെഹങ്ക ചോളിക്ക് കൂടുതല്‍ തിളക്കമേക്കി. ഇതിനൊപ്പം അണിഞ്ഞ ഡീപ് നെക്കോട് കൂടിയ ബ്ലൗസായിരുന്നു എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇത് താരത്തിന് കൂടുതല്‍ ഹോട്ട് ലുക്ക് നല്‍കി.
സാരി പോലെ തോന്നിക്കുന്ന ഞൊറിയുള്ള ലെഹങ്കയും വണ്‍ സൈഡ് ദുപ്പട്ടയും ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കുന്നു. ഇതിനൊപ്പം മ്ള്‍ട്ടി ലെയര്‍ പേള്‍ ചോക്കര്‍, സ്‌റ്റേറ്റ്‌മെന്റ് റിങ്‌സ്, ഗോള്‍ഡന്‍ ബ്രേസ് ലറ്റ് എന്നിവയാണ് ആഭരണങ്ങളായി ഉപയോഗിച്ചത്. മോഹിത് റായിയും സുബി കുമാറുമാണ് സ്‌റ്റൈലിങ്.
ഈ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ അഭിനന്ദിച്ച് ഒട്ടേറെ ആരാധകര്‍ രംഗത്തെത്തി. അതേ സമയം സൈബര്‍ അധിക്ഷേപവുമായി ഒരു വിഭാഗം രംഗത്ത് വന്നു. ശരീരം കാണിക്കാന്‍ വേണ്ടി മാത്രം ധരിച്ച വസ്ത്രം എന്നായിരുന്നു എന്നായിരുന്നു ചിലരുടെ കമന്റ്. ഭൂമിയ ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള കമന്റെുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
Content Highlights: bhumi pednekar dazzles in shimmery lehenga choli at sidharth malhotra kiara advani wedding reception
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..