അനഘ കാൻ ഫിലിം ഫെസ്റ്റിവലിൽ | Photo: instagram/ officialanagha
കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ തിളങ്ങി മലയാളത്തിന്റെ യുവനടി അനഘ. ഫ്രഞ്ച് ചിത്രമായ നവംബ്രയുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് അനഘ കാനിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിലെ റേച്ചല്‍ എന്ന കഥാപാത്രത്തിലൂടെയാണ് അനഘ ശ്രദ്ധേയയായത്.
കറുത്ത സാരിയും ബ്ലൗസും ധരിച്ച്, മുടി അഴിച്ചിട്ട്, ഹാങിങ് കമ്മല്‍ അണിഞ്ഞ അനഘ അതീവ സുന്ദരിയായാണ് റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയാണ് താരത്തിന്റെ ആദ്യ ചിത്രം. അതില്‍ ഷെയ്ന്‍ നിഗമിന്റെ നായികയായിരുന്നു. എന്നാല്‍ റിലീസ് ചെയ്ത ആദ്യ ചിത്രം രക്ഷാധികാരി ബൈജു ആണ്. മലയാളത്തില്‍ റോസാപ്പൂ എന്ന ചിത്രത്തിലും അഭിനയിച്ചു.
നട്പ് തുണൈ ആണ് ആദ്യ തമിഴ് സിനിമ. ഇനി റിലീസ് ചെയ്യാനുള്ളത് ബഫൂണ്‍ എന്ന ചിത്രമാണ്. ഗുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
Content Highlights: bheeshma parvam actress anagha at cannes film festival 2022 red carpet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..