-
ഇത്തവണത്തെ രക്ഷാബന്ധന് ബംഗാളിലെ ഒരു കൂട്ടം സ്ത്രീകള്‍ വലിയ തിരക്കിലായിരുന്നു. കാരണം വേറൊന്നുമല്ല, മനോഹരമായ രാഖികളുടെ നിര്‍മാണത്തിലായിരുന്നു അവര്‍. കുളവാഴ വര്‍ഗത്തില്‍ പെട്ട ഒരു ജലസസ്യത്തിന്റെ പൂക്കള്‍ കൊണ്ടായിരുന്നു ഈ രാഖികള്‍ നിര്‍മിച്ചത്.
എക്കോ ക്രാഫ്റ്റ് എന്ന എന്‍.ജി.ഒയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രകൃതിദത്ത രാഖികളുടെ നിര്‍മാണം. 'രാഖികള്‍ക്ക് നിറം നല്‍കാന്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിക്കേണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.' എന്‍.ജി.ഒ സെക്രട്ടറി സ്വപ്ന്‍ ഭൗമിക് പറയുന്നു.
പ്രത്യേക പരിശീലനം നേടിയ ഈ സ്ത്രീകള്‍ 400 ഓളം രാഖികള്‍ ഇത്തവണ ഉണ്ടാക്കിയിരുന്നു. കുളവാഴച്ചെടികളുടെ തണ്ടിന് അധികം നീളമുണ്ടാവില്ല. ഇവ സൂക്ഷിച്ച് വേണം പറിച്ചെടുക്കാന്‍. ഇലകള്‍ നീക്കി തണ്ട് ഉണക്കിയെടുത്താണ് രാഖി ഉണ്ടാക്കുക.
'ഹൗവാര ജില്ലയിലെ റെയില്‍വേ ജീവനക്കാര്‍ 100 രാഖികള്‍ വാങ്ങി. 150 എണ്ണം ഹൂഗ്ലി ജില്ലയിലാണ് വിറ്റത്. മറ്റ് 150 നാദിയ ജില്ലയിലും.' ഭൗമിക് പറയുന്നു. അഞ്ച്, പത്ത്, പതിനഞ്ച്.. എന്നിങ്ങനെ വലിപ്പമനുസരിച്ച് ഓരോ വിലയാണ് രാഖികള്‍ക്ക് ഈടാക്കുന്നത്. മുമ്പ് കുളവാഴകൊണ്ട് ബാഗുകളും കയറുകളും ഇവര്‍ നിര്‍മിച്ചിരുന്നു.
Content Highlights: Bengal women make ‘rakhis’ from water hyacinth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..