Beetroot
അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ബിറ്റ്റൂട്ട്. ആരോഗ്യ സംരക്ഷണത്തിന് പേരു കേട്ട ഈ പച്ചക്കറി സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ്.ചര്‍മസംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങള്‍ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ മറ്റു പാടുകള്‍ എന്നിവ മാറ്റാന്‍ ബീറ്റ്റൂട്ട് അത്യുത്തമമാണ്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന് വളരെ ഫലപ്രദമാണ്. തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കുള്ള ഒരു സ്വാഭാവിക വഴിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്. കൊഴുപ്പുള്ള കോശങ്ങളെ പെട്ടെന്ന് അലിയിച്ചുകളയാന്‍ ഇതിനാകും.
2:1 ടേബിള്‍ സ്പൂണ്‍ അനുപാതത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലര്‍ത്തി ഫേസ് പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മത്തിന്റെ നൈസര്‍ഗിക സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസ്, വിനാഗിരിയോടൊപ്പം ചേര്‍ത്ത് മുടിയില്‍ പുരട്ടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ഇത് താരന് കാരണമുള്ള ചൊറിച്ചില്‍ തടയും. ബീറ്റ്റൂട്ടിന്റെ എന്‍സൈം സ്വഭാവം താരന് കുറയ്ക്കുകയും താരന് ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള സിലിക്ക മുടിക്ക് മൃദുത്വവും തിളക്കവും നല്കുന്നു.
ഒന്നുരണ്ടു ബീറ്റ്റൂട്ട് കഷ്ണം വേവിച്ചതിനു ശേഷം, അത് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകള്‍ എന്നിവ ധാരാളമായി ബീറ്ററൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കുകയും ചെയ്യും.
തേനും പാലും ബീറ്റ്റൂട്ട് ജ്യൂസില്‍ മിക്സ് ചെയ്യുക. ആഴ്ചയില്‍ ഒരുതവണയെങ്കിലും നിങ്ങളുടെ മുഖത്ത് തേയ്ക്കുക. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകള്‍ കുറയ്ക്കുകയും പ്രകൃതിദത്തമായ തിളക്കം നല്‍കുകയും ചെയ്യും. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍, സ്ക്ലേലെന് എന്നിവ ചര്‍മത്തിലെ ഇലാസ്റ്റികത വര്‍ധിപ്പിക്കുകയും അതുവഴി മുഖത്ത് ചുളിവുകള്വരുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യും.
ഉറങ്ങാന്‍പോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളില്‍ ബീറ്റ്റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കില്‍ ചുണ്ടിലെ പാടുകള്‍ മാറി ചുണ്ടുകള്‍ ഇളംനിറമായി മാറും. ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സന്തുലിതമായ ഗ്ലൂക്കോസ് അളവുകളുള്ള ഒരു വ്യക്തിക്ക് ഇത് ദോഷം ചെയ്യുകയില്ല, എന്നാല്‍ ഡയബെറ്റിക് മുതലായവയ്ക്ക് മരുന്നുകഴിക്കുന്നവര് ഭക്ഷണക്രമത്തില്‍ ബീറ്റ്റൂട്ട് സ്ഥിരമായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം. ബീറ്റാനിന് ആണ് ബീറ്റ്റൂട്ടിന് തനതു നിറം കൊടുക്കുന്നത്. ശരീരത്തില്‍ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാല്‍ ഉയര്‍ന്ന അളവില്‍ അത് മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. ആയതിനാല്‍ ചിലപ്പോള്‍ ബീറ്റ്റൂട്ട് കഴിച്ചതിനു ശേഷം മൂത്രം രക്തംകലര്‍ന്ന നിറത്തിലാകും. അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. എന്നാല്‍ നിറവ്യത്യാസം തുടരുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഡോക്ടറോട് പറയുക
Content Highlights; Benefits of beetroot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..