നഗ്നയായി വേദിയിലേക്ക്, ശരീരത്തില്‍ സ്‌പ്രേ ചെയ്ത് ഗൗണ്‍; കാണികളെ അമ്പരപ്പിച്ച് അമേരിക്കന്‍ മോഡല്‍


ബെല്ല ഹദീദിന്റെ ഫാഷൻ പരീക്ഷണം | Photo: instagram/ voguemagazine

ഫാഷന്‍ ലോകത്തെ സൂപ്പര്‍താരമാണ് അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദ്. വ്യത്യസ്തമായ ലുക്കിലൂടെ ബെല്ല നിരവധി തവണ ആരാധകര്‍ക്കിടയില്‍ തരംഗ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ എല്ലാവരേയും ഞെട്ടിച്ചുള്ള ഒരു ഫാഷന്‍ ലുക്കുമായാണ് ബെല്ല പ്രത്യക്ഷപ്പെട്ടത്. നഗ്നയായി വേദിയിലേക്ക് എത്തി അവിടെ വച്ച് വസ്ത്രം ഒരുക്കി താരം വാര്‍ത്തകളില്‍ ഇടം നേടി.

പാരിസ് ഫാഷന്‍ വീക്കില്‍ കോപര്‍ണി എന്ന ലേബലിന് വേണ്ടിയായിരുന്നു ബെല്ലയുടെ ഈ പുതിയ പരീക്ഷണം. നഗ്നയായി വേദിയിലെത്തിയ ബെല്ലയെ കണ്ട് കാണികള്‍ അമ്പരന്നു. ഇതിന് പിന്നാലെ രണ്ടു പേര്‍ വെള്ള നിറത്തിലുള്ള ദ്രാവകം ബെല്ലയുടെ ശരീരത്തിലേക്ക് സ്‌പ്രേ ചെയ്യാന്‍ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങി. ശരീരത്തില്‍ പെയിന്റ് അടിച്ചതുപോലെ കാണികള്‍ക്ക് തോന്നി. എന്നാല്‍ ഡിസൈനര്‍ വേദിയിലെത്തിയതോടെ ലുക്ക് മാറി. സ്ലിറ്റും സ്ലീവും നല്‍കി ഡിസൈനര്‍ അതു മനോഹരമായൊരു ഗൗണാക്കി മാറ്റി.

ഫാബ്രിക്കന്‍ എന്ന മെറ്റീരിയലാണ് ബെല്ലയുടെ ശരീരത്തില്‍ സ്‌പ്രേ ചെയ്തതെന്ന് വോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വസ്തുവിലേക്ക് സ്‌പ്രേ ചെയ്തുകഴിഞ്ഞാല്‍ ഉറയ്ക്കുകയും വസ്ത്രം പോലെ തോന്നുകയും ചെയ്യുന്നതാണ് ഫാബ്രിക്കന്റെ പ്രത്യേകത. ഇത് വീണ്ടും ദ്രാവക രൂപത്തിലേക്ക് മാറ്റി പുനരുപയോഗിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlights: bella hadids iconic fashion moment as her spray on dress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented