അനന്യ, സാമന്ത | Photo: instagram.com|ananyapanday, instagram.com|samantharuthprabhuoffl
ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ബ്യൂട്ടി സീക്രട്ടുകളെ പറ്റി പങ്കുവച്ചിരുന്നു താരങ്ങള്‍ മിക്കവരും. വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകളായിരുന്നു മിക്കരും പങ്കുവച്ചത്. മുഖത്ത് ആവികൊള്ളുന്നതു മുതല്‍ മൂന്നു നേരം മുഖം കഴുകുന്നതുവരെ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന്റെ രഹസ്യങ്ങളാണെന്ന് താരങ്ങള്‍. അനന്യ പാണ്ഡെയുടെയും സാമന്തയുടെയും ബ്യൂട്ടി സീക്രട്ടുകള്‍ ഇവയാണ്
വീടിനുള്ളില്‍ നോ മേക്കപ്പ്
സ്റ്റൈലിങ്ങിലാണ് സാമന്തയുടെ പരീക്ഷണങ്ങള്‍ ലൂസായതും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങളിടാറില്ല. ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന ഇളം നിറത്തിലുള്ള ക്ലാസി, ഫെമിനിന്‍ ഔട്ട്ഫിറ്റാണ് തിരഞ്ഞെടുക്കാറുള്ളത്.
വീട്ടിനുള്ളില്‍ നോ മേക്കപ്പ്. ചര്‍മത്തിനെ ശ്വസിക്കാനനുവദിക്കും. നൈറ്റ് ക്രീം മറക്കാതെ പുരട്ടും. ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ നല്ലതാണിത്. ചര്‍മം വരളുന്നതും തടയും.
ഉറങ്ങാന്‍ നേരം കറ്റാര്‍വാഴ ജെല്‍ പുരട്ടി മസാജ് ചെയ്താലും മതി. പ്രകൃതിദത്തമായ മോയിസ്ചറൈസറാണിത്.
റോസ് വാട്ടര്‍ ദിവസവും ചര്‍മത്തില്‍ പുരട്ടുന്നത് പല അലര്‍ജികള്‍ക്കും പരിഹാരമാകും.
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മുഖത്ത് ആവി പിടിക്കുന്നത് ഗുണം ചെയ്യും.
സ്പ്രേ, ജെല്‍, ക്രീം, ലോഷന്‍ രൂപത്തിലെല്ലാം സണ്‍സ്ക്രീനുകള്‍ ലഭ്യമാണ്. എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് സണ്‍സ്ക്രീന്‍ സ്പ്രേയാണ് നല്ലത്. വരണ്ട ചര്‍മക്കാര്‍ക്ക് ക്രീമോ ജെല്ലോ പുരട്ടാം.
ദിവസവും മൂന്ന് തവണ മുഖം കഴുകും
ഒരു ദിവസം മൂന്നു പ്രാവശ്യമെങ്കിലും മുഖം കഴുകുന്നതാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് അനന്യ. മോയിസ്ചറൈസര്‍, സണ്‍സ്ക്രീന്‍, ഐക്രീം ഇവ എപ്പോഴും ഉപയോഗിക്കും. ഇടയ്ക്ക് മുഖത്ത് റോസ് വാട്ടര്‍ തളിക്കും.
തേന്‍, മഞ്ഞള്‍, തൈര് എന്നിവ കൊണ്ടുള്ള മാസ്ക്കാണ് മുഖത്ത് പുരട്ടാറുള്ളത്. അരക്കപ്പ് തൈരിലേക്ക് രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം കഴുകാം. തിളക്കവും ചര്‍മത്തിന് ചെറുപ്പം നല്‍കും.
തേനും മഞ്ഞളും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ പാടുകള്‍ മായ്ച്ച് മിനുസമുള്ളതാക്കും.
തേന്‍ അല്പം ചൂടാക്കിയ ശേഷം ഇതില്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകാം.
ചെറുചൂടുവെള്ളത്തില്‍ അല്പം തേന്‍ കലര്‍ത്തി നന്നായി മുഖം കഴുകുക. നല്ല തിളക്കം കിട്ടും.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ തേനില്‍ അല്പം പാലോ അല്ലെങ്കില്‍ തൈരോ ചേര്‍ത്ത് പുരട്ടാം.
പതിവായി തേന്‍ ചുണ്ടില്‍ പുരട്ടിയാല്‍ കൂടുതല്‍ മൃദുലമാവും.
Content Highlights: beauty secrets of samantha akkineni and ananya pandey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..