ബനഡിക്റ്റ്  കുംബബാഷ്, ജെസീക്ക പ്ലമ്മർ‌; ബാഫ്റ്റ വേദിയിലും യുക്രെയിന് പിന്തുണയുമായി താരങ്ങൾ


ബാഫ്റ്റ(ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർ‍ഡ്സ്)യിലും നിരവധി താരങ്ങൾ യുക്രെയിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്. 

ബനഡിക്റ്റ് കുംബബാഷ്, ജെസീക്ക പ്ലമ്മർ‌, ജേക് ബോങ്​ഗ്യോവി | Photos: Reuters

യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയതോടെ നിരവധി ജീവിതങ്ങളാണ് നിശ്ചലമായത്. മരണത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ തകർച്ചകളുടെയും വക്കിൽ നിന്ന് യുക്രെയിനെ സംരക്ഷിക്കാൻ നാനാഭാ​ഗത്തു നിന്നും പിന്തുണയുമായി എത്തുന്നവർ ഉണ്ട്. സാധാരണക്കാർക്കൊപ്പം ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും യുക്രെയിന് ഐക്യദാർ‌ഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ബാഫ്റ്റ(ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർ‍ഡ്സ്)യിലും നിരവധി താരങ്ങൾ യുക്രെയിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്.

2022ലെ ബാഫ്റ്റ പുരസ്കാര വേദിയിലാണ് നിരവധി താരങ്ങൾ യുക്രെയിൻ പതാകയ്ക്ക് സമാനമായ നീലയും മഞ്ഞയും നിറത്തിലുള്ള ബാഡ്ജുകളും റിബ്ബണുകളും ധരിച്ചെത്തിയത്. ദി പവർ ഓഫ് ദി ഡോ​ഗ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബെസ്റ്റ് ലീഡിങ് ആക്റ്ററിനായി നോമിനേറ്റ് ചെയ്യപ്പെട്ട ബനെ‍ഡിക്റ്റ് ​കുംബബാഷ് സമാനമായ ബാ‍ഡ്ജ് ധരിച്ചാണ് എത്തിയത്.

ബാ‍ഡ്ജ് ധരിക്കുന്നതിലപ്പുറം യുക്രെയിന് പിന്തുണ അറിയിക്കേണ്ടതുണ്ടെന്ന് ബനെഡിക്റ്റ് സ്കൈ ന്യൂസിനോട് പറഞ്ഞു. നാം കൂടുതൽ സംഭാവന ചെയ്യേണ്ടതുണ്ട്, ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാനും അഭയസ്ഥലമൊരുക്കാനും രാഷ്ട്രീയക്കാരെ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കണം. അതു നടക്കുന്നുണ്ട് എന്നറിയാം, പക്ഷേ എല്ലാവരും അവരവരാൽ കഴിയുന്നത് ചെയ്യണം.

നടൻ സ്റ്റീഫൻ ​ഗ്രഹാമും നടി ജെസീക്ക പ്ലമ്മറും നീലയും മഞ്ഞയും നിറങ്ങളിലുള്ള റിബ്ബണുകൾ ധരിച്ചാണ് എത്തിയത്. നടൻ ജേക് ബോങ്​ഗ്യോവിയും യുക്രെയിൻ ഫ്ലാ​ഗ് ബ്ലേസറിൽ പിൻ ചെയ്താണ് എത്തിയത്. ഇതേ കാരണത്താലാണ് താരങ്ങളിൽ പലരും കറുത്ത നിറം തന്നെ ഡ്രസ് കോഡായി തിരഞ്ഞെടുത്തത് എന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ നടന്ന പാരീസ് ഫാഷൻ വീക്കിലും സമാനമായ പിന്തുണയമായി താരങ്ങളെത്തിയിരുന്നു. റഷ്യൻ ഡിസൈനറായ വലെന്റിൻ യുദാഷ്കിനെ യുദ്ധത്തോടുള്ള നിലപാടിൽ പ്രതിഷേധിച്ച് പാരീസ് ഫാഷൻ വീക്കിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. യുക്രൈന് ആദരസൂചകമായി വൈകാരികമായ ഷോ സംഘടിപ്പിച്ചവരുമുണ്ട്.

പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ ക്രിസ്റ്റ്യൻ സിറിയാനോ താൻ ഡിസൈൻ ചെയ്ത ​ഗൗൺ ലേലത്തിനു വച്ച് ലഭിക്കുന്ന തുക യുക്രൈന് സഹായമായി നൽ‌കുമെന്ന് പ്രഖ്യാപിച്ചാണ് പിന്തുണ അറിയിച്ചത്. താൻ ഡിസൈൻ ചെയ്ത നീലയും മഞ്ഞയും നിറങ്ങളിലുള്ള ​ഗൗണാണ് സിറിയാനോ ലേലത്തിന് വച്ചത്. യുക്രൈൻ പതാകയ്ക്ക് സമാനമായ നീല-മഞ്ഞ നിറങ്ങളാണ് ​ഗൗണിലേതും.

പ്രശസ്ത ഫാഷൻ ബ്രാൻ‍ഡുകളായ ബർബറി, ഷനെൽ, ​ഗൂചി, വലെന്റിനോ, ലൂയീ വിറ്റൺ തുടങ്ങിയവരും യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

Content Highlights: bafta, benedict cumberbatch, jessica plummer, support for ukraine, ukrain russia war


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented