അഥിയ ഷെട്ടി|PHOTO:instagram.com/athiyashetty/
ബോളിവുഡ് താരസുന്ദരി അഥിയ ഷെട്ടിയുടെ വിവാഹവിശേഷങ്ങളുടെ അലയൊലികള്‍ ബി ടൗണില്‍ അവസാനിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലുമായുള്ള അഥിയയുടെ വിവാഹം നടന്നത്.
അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ഡാലയിലെ ഫാം ഹൗസില്‍ വച്ച് നടന്ന വിവാഹവിശേഷങ്ങള്‍ ഇപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മെഹന്ദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സ്വരോസ്‌കി ക്രിസ്റ്റലുകളാല്‍ മനോഹരമാക്കിയ ചിക്കന്‍കാരി ലെഹങ്കയാണ് അഥിയ മെഹന്ദിയാഘോഷങ്ങളില്‍ ധരിച്ചിരുന്നത്. ലെഹങ്കയോടൊപ്പം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത് അഥിയയുടെ വലിയ ആന്റിക് കമ്മലായിരുന്നു. മുത്തശിയുടെ കമ്മലാണ് അഥിയ മെഹന്ദിയാഘോഷത്തില്‍ അണിഞ്ഞത്.
പരമ്പരാഗതമായ ലഭിച്ച ആഭരണങ്ങള്‍ വിവാഹത്തിനണിയുന്നത് എന്നും ചടങ്ങിന്റെ മാറ്റുകൂട്ടുന്നതാണ്. ഓഫ് വൈറ്റ് നിറത്തിലുള്ള ജോര്‍ജറ്റ് ലെഹങ്കയില്‍ അഥിയ അതീവ സുന്ദരിയായിരുന്നു. ബേബി പേള്‍, സ്വീക്വന്‍സ്, കൂടാതെ 39,000 സ്വരോസ്‌കി ക്രിസ്റ്റലുകളാണ് ലെഹങ്കയില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഡിസൈന്‍വര്‍ക്കുകള്‍ നിറഞ്ഞ ദുപ്പട്ട കേപ് ജാക്കറ്റ് പോലെയാണ് അഥിയ ധരിച്ചിരുന്നത്. വലിയ ഡയമണ്ട് മോതിരവും മനോഹരമായ നെറ്റിച്ചുട്ടിയും അവര്‍ക്ക് പ്രത്യേകഭംഗി നല്‍കി. വിവിധ നിറത്തിലെ മുത്തുകള്‍ പതിപ്പിച്ച ചന്ദ്രന്റെ ആകൃതിയിലുള്ള ഡിസൈനാണ് അഥിയ അണിഞ്ഞ ആന്റിക് കമ്മലിന്റെ പ്രത്യേകത.
ചടങ്ങില്‍ കെ.എല്‍. രാഹുല്‍ അണിഞ്ഞത് മിന്റ് ഗ്രീന്‍ നിറത്തിലുള്ളതും നിറയെ എംബ്രോയ്ഡറി വര്‍ക്കുകളുള്ളതുമായ കുര്‍ത്തയും പൈജാമയുമാണ്. ഫുള്‍ സ്ലീവ് കുര്‍ത്തയ്ക്ക് നെഹ്‌റു ജാക്കറ്റ് കൂടുതല്‍ ഭംഗി നല്‍കി. ചിത്രങ്ങള്‍ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്.
Content Highlights: athiya shetty, kl rahul,Chikankari lehenga,Swarovski crystal, heritage jewel,Mehendi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..