പിങ്ക് ലെഹങ്കയില്‍ സുന്ദരിയായി അഥിയ, ഐവറി നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞ് രാഹുല്‍


അഥിയാ ഷെട്ടിയും കെഎൽ രാഹുലും | Photo: instagram/ athiya shetty

രാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബോളിനുഡ് നടി അഥിയാ ഷെട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം.

ഇതിന് പിന്നാലെ ഇരുവരും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിവാഹത്തിന്റെ മനോഹര ചിത്രങ്ങള്‍ അഥിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കിയ വീട്ടില്‍വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും തേടുന്നു.' അഥിയ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 'നിന്റെ പ്രകാശത്തില്‍ എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാന്‍ പഠിക്കുന്നു' എന്ന റൂമിയുടെ വരികളും അഥിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇളം പിങ്ക് നിറത്തിലുള്ള ചികന്‍കാരി ലെഹങ്കയാണ് അഥിയയുടെ വിവാഹവേഷം. പൂക്കളും ഇലകളും തുന്നിപ്പിടിപ്പിച്ച ലെഹങ്കയോടൊപ്പം ഫുള്‍ സ്ലീവ് ബ്ലൗസാണ് ധരിച്ചത്. സ്വീറ്റഹാര്‍ട്ട് നെക്ക്‌ലൈന്‍ ബ്ലൗസിനെ കൂടുതല്‍ സുന്ദരമാക്കി. സുതാര്യമായ നീണ്ട ദുപ്പട്ടയും ലെഹങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. അനാമിക ഖന്നയാണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തത്.

ധാരാളം കല്ലുകള്‍ പിടിപ്പിച്ച ഹെവി ചോക്കറും തൂങ്ങിക്കിടക്കുന്ന വലിയ കമ്മലുകളും മാംഗ് ടിക്കയുമാണ് ആഭരണങ്ങളായി ഉണ്ടായിരുന്നത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്്.

ഐവറി നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു രാഹുലിന്റെ വേഷം. ഇതിനൊപ്പം ഒരു നീണ്ട ഓവര്‍കകോട്ടും കഴുത്തില്‍ ചുറ്റിയ ദുപ്പട്ടയുമുണ്ടായിരുന്നു. ഇതിനൊപ്പം തട്ടുകളുള്ള മാലയും ധരിച്ചു.

ഇനി സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇരുവരും വിരുന്ന് സംഘടിപ്പിക്കും. വിവാഹത്തിന് പിന്നാലെ ഖണ്ടാലയിലെ ഫാം ഹൗസിന് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അവിടെയെത്തിയ ആരാധകര്‍ക്കും സുനില്‍ ഷെട്ടിയും മകന്‍ അഹാന്‍ ഷെട്ടിയും ചേര്‍ന്ന് മധുരം നല്‍കി.

രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ.

Content Highlights: athiya shetty makes for a stunning bride in blush pink lehenga set kl rahul in ivory sherwani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented