
-
കൈകളിലെ ചര്‍മം വിണ്ടുകീറുന്നത് ചര്‍മപ്രശ്നം എന്ന രീതിയിലും സൗന്ദര്യപ്രശ്നം എന്ന രീതിയിലും ബുദ്ധിമുട്ട് തന്നെയാണ്. പുരുഷന്മാരേക്കാളും സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലുണ്ടാകുന്നത്. അലക്കുപൊടിയുടെയും സോപ്പിന്റെയുമൊക്കെ അമിതഉപയോഗവും നിരന്തരമായി വെള്ളവുമായി സമ്പര്ക്കത്തിലേര്പ്പെടുന്നതുമാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശുദ്ധജലം ധാരാളം കുടിക്കുകയും വേണം. ഉപ്പ്, പുളി, എരിവ് എന്നിവ ഭക്ഷണത്തില്‍ കുറയ്ക്കുകയും വേണം. ഫാസ്റ്റ്ഫുഡ്, മസാല ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയും വേണം.
ആയുര്‍വേദ പരിഹാരങ്ങള്‍ ഇവയാണ്
- ശതധനതഘൃതം പുരട്ടുക.
- ഏലാദി തൈലം പുരട്ടുക.
- മഞ്ഞളും രക്തചന്ദനവും അരച്ചുപുരട്ടുക.
- തിക്തകഘൃതം കഴിക്കുക.
- ഉപ്പിട്ട ചൂടുവെള്ളത്തില്‍ കൈ കഴുകുക.
- പശുവിന് നെയ്യ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
- വെണ്ണയിട്ട് കൈകള്‍ തിരുമ്മുക.
- ഏലാദി കേരതൈലം ഉപയോഗിച്ച് തടവി 10 മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകുക.
- വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ എടുത്ത് കൈകള്‍ മുക്കിവെക്കുക.
ഡോ. ഹരിപ്രിയ ബോണ്‍സലെ
Content Highlights: Are your hands cracked? Here are the solutions, Women, Beauty, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..