-
ഈ തിരക്കെല്ലാം കഴിഞ്ഞിട്ട് സൗന്ദര്യ സംരക്ഷണത്തിനൊക്കെ എവിടെ സമയം എന്നെല്ലാം ചോദിക്കുന്നവരാണ് ഏറെപേരും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കയാളുകള്‍ക്കും സൗന്ദര്യസംരക്ഷണത്തിന് ഒരവസരം ഒത്തുകിട്ടിയിരിക്കുകയാണ്. നടി അര്‍ച്ചന കവിയുടെ ഒരു ബ്യൂട്ടിടിപ് വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
അര്‍ച്ചനയല്ല മറിച്ച് അമ്മയാണ് വീഡിയോയിലെ താരം. ഏത്തപ്പഴത്തിന്റെ തൊലി സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു തരികയാണ് അര്‍ച്ചനയുടെ അമ്മ വീഡിയോയിലൂടെ. തൊലിയെടുത്ത് അര്‍ച്ചനയുടെ മുഖത്ത് റബ് ചെയ്യുകയും അതിന്റെ ഗുണവശങ്ങള്‍ പറയുകയാണ് അമ്മ. ഇത്രത്തോളം നല്ല സാധനം കഴിച്ചാല്‍ പോരേ അതിന്റെ തൊലി ഇങ്ങനെ ചെയ്യണോ എന്നു ചോദിക്കുമ്പോള്‍ കഴിക്കുന്നതിനൊപ്പം ഗുണകരമാണ് ഇതെന്നും അമ്മ പറയുന്നുണ്ട്.
മുഖത്തെ കരിവാളിപ്പ് അകറ്റി മുഖം മിനുക്കമുള്ളതാക്കാന്‍ പഴത്തൊലി ഉപയോഗിക്കുന്നത് സാധാരണയാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, സിങ്ക്, അയേണ്‍, മാംഗനീസ് തുടങ്ങിയവയാല്‍ സമൃദ്ധമായ പഴത്തൊലി കാലപ്പഴക്കം ചെന്ന മുഖക്കുരുക്കള്‍ പോലും ഇല്ലാതാക്കും. പരുക്കന്‍ ചര്‍മത്തെ ഇല്ലാതാക്കി മൃദുവാര്‍ന്ന ചര്‍മം സ്വന്തമാക്കാനും ബെസ്റ്റാണ് പഴത്തൊലി.
A post shared by Archana Kavi (@archanakavi) on
പഴത്തൊലി ഉപയോഗിക്കേണ്ട വിധം
* വീര്യം കുറഞ്ഞ ക്ലെന്‍സറുകള്‍ ഏതെങ്കിലും ഉപയോഗിച്ച് മുഖത്തെ എണ്ണമയവും ചെളിയും നീക്കം ചെയ്യുക. മുഖക്കുരു ഉണ്ടെങ്കില്‍ കഠിനമായി സ്‌ക്രബ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
* ഒരു പഴമെടുത്ത് അതിന്റെ തൊലി ചെറിയ കഷണങ്ങളാക്കി ഉള്‍വശം മുഖചര്‍മത്തിലേക്കു റബ് ചെയ്യുക. പതിനഞ്ചു മിനിറ്റോളം ഇപ്രകാരം ചെയ്യാം.
* പഴത്തൊലിയുടെ ഉള്‍വശം കറുപ്പ് നിറത്തിലേക്കു മാറുംവരെ ഇങ്ങനെ ചെയ്യുക. ശേഷം മറ്റൊരു പഴത്തൊലി ഉപയോഗിച്ച് വീണ്ടും ഇപ്രകാരം ആവര്‍ത്തിക്കുക.
*മൂന്നോ നാലോ മണിക്കൂറിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. രാത്രിയില്‍ കിടക്കാന്‍ പോകുന്നതിനു മുമ്പു ചെയ്യുന്നത് കൂടുതല്‍ ഫലം ചെയ്യും.
Content Highlights: archana kavi banana peel beauty tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..