ദീപാവലി ദിനത്തില്‍ സബ്യസാചി സാരിയില്‍ അനുഷ്‌കയുടെ സിമ്പിള്‍ ലുക്ക്


നടി അനുഷ്‌ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം / Photo: Instagram | Anushka Sharma

ദീപാവലിയാഘോഷം വര്‍ണാഭമായി കൊണ്ടാടുന്നവരാണ് ബോളിവുഡ് താരങ്ങള്‍. വ്യത്യസ്തമായി പുതിയ ഫാഷന്‍ ശൈലികളില്‍ ഒരുങ്ങി താരങ്ങള്‍ ആരാധകരുടെ മനം കവരാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. പുതുമകള്‍ പരീക്ഷിച്ചുകൊണ്ടാണ് മിക്കവരും ആഘോഷവേളയെ ആകര്‍ഷകമാക്കിയത്. ചിത്രങ്ങളെല്ലാം താരങ്ങള്‍ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നടി അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പുറത്തിറങ്ങാനിരിക്കുന്ന 'ഛക്താ എക്‌സ്പ്രസ്' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം കൊല്‍ക്കത്തയിലായിരുന്നു താരം ദീപാവലി ആഘോഷിച്ചത്. പ്രശസ്ത ‍ഡിസൈനർ സബ്യസാചിയുടെ പച്ച നിറത്തിലുള്ള സാരിയായിരുന്നു ദീപാവലി ദിനത്തില്‍ അനുഷ്‌കയുടെ വേഷം.



വലിയ കല്ലുകള്‍ പതിപ്പിച്ച രാജകീയ നെക്ലൈസ് മാത്രമാണ് ആഭരണമായി താരം അണിഞ്ഞിരിക്കുന്നത്. വിരാട് കോലിയടക്കം നിരവധി സെലിബ്രിറ്റികള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റുകളുമായെത്തി.

Content Highlights: anushka's diwali celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented