പ്രതീകാത്മകചിത്രം |Photo: gettyimages.in
സൗന്ദര്യ സംരക്ഷണത്തിനായി പരമ്പരാഗത മാര്‍ഗങ്ങളെ ആശ്രയിക്കാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. നമ്മുടെ മഞ്ഞളും ചെമ്പരത്തിയും ചന്ദനവും എല്ലാം തന്നെയാണ് എത്രകാലം കഴിഞ്ഞാലും പലരൂപത്തില്‍ പലവിധത്തില്‍ സൗന്ദര്യകൂട്ടുകളായി വിപണിയിലെത്തുന്നത്. ലോകത്തില്‍ പലഭാഗത്തുമുള്ള ഇത്തരത്തിലെ സൗന്ദര്യ പൊടിക്കൈകള്‍ ഇവയാണ്
1. കടലമാവും മഞ്ഞളും ചേര്‍ന്ന ഇന്ത്യന്‍ സൗന്ദര്യ കൂട്ട്
ബോഡി ക്ലന്‍സര്‍ മാത്രമല്ല, ചര്‍മം തിളങ്ങാനും കടലമാവും മഞ്ഞളും ചേര്‍ന്ന സൗന്ദര്യ കൂട്ടുകള്‍ സഹായിക്കും. ഇതിനൊപ്പം ചന്ദനം, പനിനീര്‍, പാല്‍.. തുടങ്ങിയവ ചേര്‍ത്ത് വീടുകളില്‍ തന്നെ ഫേസ്മാസ്‌കുകള്‍ തയ്യാറാക്കാം. ഇവയ്‌ക്കൊപ്പം തൈര്, ആല്‍മണ്ട് ഓയില്‍, വേപ്പിലനീര് ഇവയും ചേര്‍ക്കാം.
2. തൈരും ഒലീവ് ഓയിലും ചേര്‍ന്ന ഗ്രീക്ക് സൗന്ദര്യം
ഗ്രീസില്‍ തൈര് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ചുരുക്കമാണ്. എന്നാല്‍ ഫേസ്മാസ്‌കായി തൈര് ഉപയോഗിക്കുന്നത് സാധാരണമാണ്. ചര്‍മത്തിലെ കരുവാളിപ്പുകള്‍, സണ്‍ബേണ്‍ എന്നിവയകറ്റാന്‍ തൈര് നല്ലതാണ്. ഇതിനൊപ്പം ഒലീവ് ഓയില്‍ ചേര്‍ത്ത് ഫേസ്മാസ്‌ക് തയ്യാറാക്കാം. ഒലീവ് ഓയില്‍ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ഒലീവ് ഓയിലിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തിലെ അണുബാധകള്‍ തടയാന്‍ സഹായിക്കും.
3. മൊറോക്കോയിലെ അര്‍ഗാന്‍ ഓയില്‍
മൊറോക്കോയില്‍ കാണപ്പെടുന്ന വര്‍ഷങ്ങളോളം ആയുസ്സുള്ള മരമാണ് അര്‍ഗാന്‍. ഇതില്‍ നിന്നെടുക്കുന്ന എണ്ണ പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ശരീരത്തില്‍ നേരിട്ടു തന്നെ പുരട്ടാന്‍ പറ്റുന്നതാണ്. ധാരാളം വിറ്റാമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് അര്‍ഗാന്‍ ഓയില്‍. മാത്രമല്ല വിറ്റാമിന്‍ ഇ സമൃദ്ധമാണ് ഇത്. ഹെയര്‍ സിറത്തിന് പകരമായും ഈ എണ്ണ ഉപയോഗിക്കാം.
4. ചൈനയിലെ പേള്‍പൗഡര്‍
ചൈനയില്‍ കാലങ്ങള്‍ക്കുമുമ്പേ ഉപയോഗത്തിലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളിലൊന്നാണ് പേള്‍പൗഡര്‍. ചര്‍മത്തിന്റെ തിളക്കവും നിറവും വര്‍ധിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പേള്‍പൗഡര്‍ പാലിലും സ്മൂത്തിയിലും ചേര്‍ത്ത് കഴിക്കാനും പറ്റും. ചര്‍മസംരക്ഷണ കൂട്ടുകളില്‍ ഇവ ചേര്‍ക്കുന്നത് ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കും.
5. ഐസ്‌ലന്‍ഡിലെ ഹോട്ട് സ്പ്രിങുകളില്‍ നിന്നുള്ള മിനറലുകള്‍
ഐസ്‌ലന്‍ഡിലെ ചൂട് നീരുറവകള്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. ഇവയിലെ വെള്ളം സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. സ്പാ ട്രീറ്റ്‌മെന്റുകള്‍ക്കും മറ്റും ഈ വെള്ളം വില്‍പന നടത്തുന്നവരുണ്ട്. ഇവയിലടങ്ങിയ മിനറലുകള്‍ ചര്‍മത്തിന് വളരെ പ്രയോജനം ചെയ്യും.
Content Highlights: ancient skincare practices from around the world
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..