അനന്യ പാണ്ഡെ | Photos: instagram.com/ananyapanday/
ബോളിവുഡിൽ സ്റ്റൈലിഷ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ. ഔട്ട്ഫിറ്റിൽ പരീക്ഷണങ്ങൾ നടത്തുന്ന കാര്യത്തിലും താരം ഒട്ടും പുറകിലല്ല. എന്നാൽ ഇപ്പോൾ ധരിച്ച ഒരു വസ്ത്രത്തിന്റെ പേരിൽ ട്രോളുകൾ നേരിടുകയാണ് അനന്യ പാണ്ഡെ. സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിൽ സദാചാരക്കണ്ണുകളുമായി എത്തുന്നവർ ഇക്കുറി അനന്യയെയാണ് ഇരയാക്കിയിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ പ്രൊമോഷൻചടങ്ങിന് ധരിച്ച ഔട്ട്ഫിറ്റാണ് ട്രോളുകൾക്ക് ഇടയാക്കിയത്. ബ്രൗൺ കളറിലുള്ള ബ്രാലെറ്റും വൈറ്റ് ജീൻസുമാണ് അനന്യ ധരിച്ചിരുന്നത്. എന്നാൽ മുംബൈയിലെ തണുപ്പുള്ള കാലാവസ്ഥയ്ക്ക് ചേരുന്നതായിരുന്നില്ല താരത്തിന്റെ വസ്ത്രം. ഫോട്ടോക്ക് പോസ് ചെയ്ത് അൽപസമയമാകും മുമ്പേ തണുപ്പിനാൽ അസ്വസ്ഥയാകുന്ന അനന്യയെ വീഡിയോയിൽ കാണാം. ഇതോടെയാണ് ട്രോളുകൾ കമന്റായി വന്നുതുടങ്ങിയത്.
ഇത്തരം വസ്ത്രങ്ങൾ ധരിക്കുംമുമ്പ് അനന്യ കാലാവസ്ഥ കൂടി പരിഗണിക്കേണ്ടതല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഫാഷന്റെ പേരുപറഞ്ഞ് മുംബൈയിലെ തണുപ്പിലേക്ക് ബ്രാലെറ്റ് ഇടണമായിരുന്നോ എന്ന് മറ്റുചിലർ ചോദിക്കുന്നു. സിനിമയുടെ പ്രൊമോഷന് ശരീരം പ്രദർശിപ്പിക്കുന്ന ഔട്ട്ഫിറ്റ് വേണമായിരുന്നോ എന്ന് നേരിട്ട് സദാചാരം കമന്റ് ചെയ്തവരുമുണ്ട്.
എന്നാൽ അനന്യയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. ആളുകളെ അവർ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്ന ആളുകൾ ഈ നൂറ്റാണ്ടിലും ഉണ്ടെന്നത് കഷ്ടമാണെന്ന് മറ്റുചിലർ പറയുന്നു.
Content Highlights: Ananya Panday wears strapless bralette and pants in cold Mumbai weather gets trolled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..