അനന്യ പാണ്ഡ്യ|photo:instagram.com/ananyapanday/
സ്റ്റൈലിഷ് ഔട്ടുഫിറ്റുകള്‍ കൊണ്ട് ഫാഷന്‍ ലോകത്തിന് പ്രിയങ്കരിയാണ് നടി അനന്യ പാണ്ഡ്യ. മുംബൈയില്‍ നടന്ന ഫാഷന്‍ ഷോയില്‍ ഷോ ടോപ്പറായെത്തിയ അനന്യയുടെ ഔട്ട്ഫിറ്റാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
മെറ്റാലിക് ബ്ലൂ നിറത്തിലുള്ള ബ്രാലെറ്റും അതിനോടൊപ്പമുള്ള ബോള്‍ഡ് മേക്കപ്പും അത്രയധികം ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ദേഹത്തോട് ഒട്ടിനില്ക്കുന്ന ട്രാപ്ലെസ് ബ്രാലെറ്റും സീ ത്രീ സ്കര്‍ട്ടും അവരെ കൂടുതല്‍ സ്റ്റൈലിഷാക്കി.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്ലന്‍ജിങ് നെക്ക്ലൈനുള്ള ബ്രാലെറ്റിന് അസമെട്രിക്കല്‍ കര്‍വ്ഡ് ഹെമ്മും നല്‍കിയിരിക്കുന്നത് കൂടുതല്‍ ആകര്‍ഷണീയമായി. സൈഡ് സ്ലിറ്റുള്ള മെറ്റാലിക് ബ്ലൂ പാവാടയും പ്രത്യേകതയുള്ളതായിരുന്നു.
ഷിമ്മറിങ് സില്‍വര്‍ സ്മോക്കി ഐഷാഡോയായിരുന്നു മേക്കപ്പിന്റെ ഹൈലെറ്റ്. ന്യൂഡ് പിങ്ക് ലിപ്സ്റ്റിക്കാണ് ഇവര്‍ അതിനോടൊപ്പം അണിഞ്ഞിരുന്നത്. പാവാടയിലുള്ള ഇലകളുടെ ആകൃതിയിലുള്ള പാറ്റേണ്‍ ഡിസൈനും ശ്രദ്ധേയമായി.റോയല്‍ ബ്ലൂ നിറത്തിലുള്ള ഹീല്‍സും അവരുടെ ലുക്കിന് പൂര്‍ണത നല്കി.
Content Highlights: Ananya Panday,bralette, fashion,bollywood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..