കിം കർദാഷിയാൻ | Photo: instagram.com/kimkardashian/
മോഡലും റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയാന്റെ ഫാഷൻ പരീക്ഷണങ്ങൾ എന്നും വ്യത്യസ്തമാണ്. 2021-ലെ മെറ്റ് ഗാല ഫാഷൻ ഷോയിൽ കിം അണിഞ്ഞ ശരീരം മുഴുവൻ മൂടുന്ന കറുപ്പൻ വസ്ത്രം ഏറെ ചർച്ചയായിരുന്നു. മുഖംവരെ മൂടുന്ന ഈ വസ്ത്രമിട്ട് കിം എങ്ങനെ നടന്നുവന്നെന്നും എന്തുമാത്രം ബുദ്ധിമുട്ടാണ് ഈ വസ്ത്രം ധരിക്കാനെന്നും ആരാധകർ സംശയമുയർത്തുകയും ചെയ്തു.
ഇപ്പോൾ ഫാഷനുവേണ്ടി താൻ ഏതറ്റം വരെയും പോകുമെന്നും എന്തും ധരിക്കുമെന്നും തുറന്നുപറഞ്ഞിരിക്കുകയാണവർ. ദി എലെൻ ഡീജെനറസ് ഷോയിലായിരുന്നു തുറന്നുപറച്ചിൽ.
വോഗ് മാഗസിന്റെ കവറിൽ കിം ബ്രെസ്റ്റ്പ്ലേറ്റ് ധരിച്ചതിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ഫാഷനുവേണ്ടി അക്ഷരാർഥത്തിൽ എന്തും ധരിക്കുമെന്ന് അവർ പറഞ്ഞു. വീട്ടിൽ പൈജാമയും മറ്റുമാണ് ധരിക്കുന്നത്. മേക്കപ്പ് ഇടാറില്ല. പക്ഷേ പുറത്തുപോകുമ്പോൾ എന്തും ധരിക്കും. വീടിനു പുറത്തെത്തിയാൽ വസ്ത്രം ഇടാൻ കംഫർട്ട് ആണോയെന്നതിന് അധികം പ്രാധാന്യം നൽകാറില്ല.
നല്ലൊരു ഫാഷൻ വേഷമണിയുമ്പോൾ മറ്റ് ബുദ്ധിമുട്ടുകളൊന്നും കണക്കിലെടുക്കാറില്ല. ഡയപ്പർ ധരിക്കേണ്ടിവന്നാലും ബാത്ത്‌റൂമിൽ പോകാൻ പറ്റില്ലെങ്കിലും എനിക്കൊരു കുഴപ്പവുമില്ലെന്നും അവർ പറഞ്ഞു.
മെറ്റ് ഗാലയിൽ കിം ധരിച്ച തലമുതൽ കാലുവരെ മൂടുന്ന ലെതർ വേഷം പ്രസിദ്ധ അമേരിക്കൻ ആഡംബര ബ്രാൻഡായ ബാലെൻസിയാഗ രൂപകല്പന ചെയ്തതായിരുന്നു.
Content Highlights: american model kim kardashian, don’t care uncomfortable
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..