ആലിയ ഭട്ട് വളർത്തു പൂച്ചയോടൊപ്പം | Photo: Instagram/ Alia Bhatt
ബോളിവുഡ് സിനിമയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ വിവാഹം. ഏപ്രില്‍ 14-ന് മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ തീര്‍ത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. രണ്ടു താരകുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടിയായിരുന്നു അത്.
തീര്‍ത്തും ലാളിത്യമുള്ള മേക്കപ്പും വസ്ത്രങ്ങളും അണിഞ്ഞാണ് ആലിയ, രണ്‍ബീറിന്റെ വധുവാകാനെത്തിയത്. ആലിയയുടെ ഈ ലാളിത്യത്തെ ഒരുപാട് പേര്‍ അഭിനന്ദിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ വിവാഹദിനത്തില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ആലിയ. തന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച എഡ്വേര്‍ഡിനൊപ്പമുള്ളതാണ് ഇതില്‍ ഒരു ചിത്രം. 'കാറ്റ് ഓഫ് ഹോണര്‍' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭംഗിയുള്ള രോമങ്ങളും കണ്ണുകളുമുള്ള ഈ പൂച്ചയുടെ ചിത്രം മുമ്പും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ ഈ പൂച്ചയേക്കാള്‍ ആരാധകരുടെ കണ്ണുടക്കിയത് താരത്തിന്റെ വിവാഹ മോതിരത്തിലേക്കാണ്. പൂര്‍ണമായും വജ്രംകൊണ്ട് കവര്‍ ചെയ്താണ് മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മധ്യത്തില്‍ ആറു വശമുള്ള വലിയ വജ്രം പതിപ്പിച്ചിരിക്കുന്നു. മോതിരത്തിന്റെ വളയം
മുഴുവന്‍ ചെറിയ വജ്രങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
വൈറ്റ് ഗോള്‍ഡ് മിക്‌സ് ചെയ്തുള്ളതാണ് മറ്റു ആഭരണങ്ങളെല്ലാം. ഹെവി നെക്ലേസും കമ്മലും വളകളുമെല്ലാം വസ്ത്രത്തിന് ഇണങ്ങുന്നതാണ്.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തുവെച്ച് രണ്‍ബീറിനെ സ്വന്തമാക്കാനായതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ആലിയ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
വിവിഹാശേഷം ജോലിസംബന്ധമായി ഇരുവരും രണ്ടിടങ്ങളിലാണുള്ളത്. ആലിയ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലും രണ്‍ബീര്‍ 'ആനിമല്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിലുമാണുള്ളത്.
Content Highlights: alia bhatt shares wedding pictures with her pet cat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..