Photos: instagram.com/aliaabhatt/?hl=en
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. ഈ മാസം തന്നെ വിവാഹം ഉണ്ടാകുമെന്നും ബിടൗൺ കണ്ടതിൽ വച്ച് ഗംഭീരമായ ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹദിനത്തിൽ ആലിയ ധരിക്കാൻ പോകുന്ന ലെഹംഗയെക്കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ബിടൗണിലെ സ്ഥിരം സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി മുഖർജിയുടെ ഡിസൈനിലുള്ള ലെഹംഗയായിരിക്കും ആലിയ ധരിക്കുക എന്നാണ് വിവരം. എന്നാൽ ലെഹംഗയുടെ നിറമോ ഡിസൈൻ സംബന്ധിച്ച മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
വിവാഹത്തെക്കൂടാതെയുള്ള മറ്റു ചടങ്ങുകൾക്ക് മനീഷ് മൽഹോത്രയുടെ ഡിസൈനിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. സംഗീത്, മെഹന്ദി സെറിമണികൾക്കായിരിക്കും ആലിയ മനീഷ് മൽഹോത്രാ ഡിസൈനിലുള്ള ഔട്ട്ഫിറ്റുകൾ ധരിക്കുക.
വിവാഹത്തിന് സബ്യാസാചി ഡിസൈൻ ലെഹംഗകൾ ധരിച്ച മറ്റു താരങ്ങൾ
അനുഷ്ക ശർമ
.jpg?$p=5030cfb&&q=0.8)
സബ്യസാചി ഡിസൈൻ ചെയ്ത പൂക്കളുടേയും, കിളികളുടെയുമെല്ലാം ഡിസൈനുകൾ ഒരുക്കി നെയ്തെടുത്ത, സർദോസി വർക്കും, ബീഡ് വർക്കും ചെയ്ത പനിനീർ വർണ ലെഹംഗയായിരുന്നു അനുഷ്ക ധരിച്ചത്. അൺകട്ട് ഡയമണ്ടും, ജാപ്പനീസ് പേളുകളും പിടിപ്പിച്ച ആഭരണങ്ങൾ മാത്രമല്ല, അനുഷ്ക മുടിയിൽ ചൂടിയിരുന്ന ടസ്കൻ ഹൈഡ്രാഞ്ചിയ പൂക്കൾ പോലും ലെഹംഗയുടെ നിറവും ഡിസൈനുമായും ഏറെ ഇഴുകി നിന്നു.
പത്രലേഖ

സബ്യസാചി ഡിസൈൻ ചെയ്ത മനോഹരമായ ചുവപ്പു സാരിയാണ് പത്രലേഖ വിവാഹത്തിന് ധരിച്ചത്. ബംഗാളി ഭാഷയില്‍ റാവുവിന്റെയും പത്രലേഖയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശം ആലേഖനം ചെയ്ത ശിരോവസ്ത്രവും സാരിക്കൊപ്പം ധരിച്ചിരുന്നു. 'സ്‌നേഹത്താല്‍ തുളുമ്പുന്ന എന്റെ ആത്മാവിനെ ഞാന്‍ നിനക്ക് നല്‍കുന്നു'വെന്നാണ് പത്രലേഖയുടെ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത സന്ദേശം.
ദീപികാ പദുക്കോൺ
.jpg?$p=885e176&&q=0.8)
ചുവപ്പു നിറത്തിലുള്ള ഹെവി എംബ്രോയ്ഡറി ലെഹംഗയാണ് ദീപിക വിവാഹദിനത്തിൽ രിച്ചത്. ദീപികാ പദുക്കോണിന്റെ ശിരോവസ്ത്രത്തില്‍ 'നിങ്ങള്‍ എപ്പോള്‍ ഭാഗ്യവതിയായിരിക്കട്ടെ' എന്ന സന്ദേശവും തുന്നിച്ചേർത്തിരുന്നു.
പ്രിയങ്കാ ചോപ്ര
.jpg?$p=94a334a&&q=0.8)
ക്രിസ്ത്യന്‍, ഹിന്ദു ആചാരങ്ങള്‍ പ്രകാരം രണ്ട് വ്യത്യസ്ത ചടങ്ങുകളിലായാരുന്നു ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെയും ഗായകന്‍ നിക്ക് ജോനാസിന്റെയും വിവാഹം. ക്രിസ്ത്യന്‍ ചടങ്ങുപ്രകാരമുള്ള വിവാഹത്തിന് വെള്ള നിറത്തിലുള്ള ഗൗണ്‍ ആണ് പ്രിയങ്ക അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനാകട്ടെ സബ്യസാചി ഡിസൈന്‍ ചെയ്ത ചുവന്ന നിറമുള്ള ലെഹംഗയും. രണ്ട് വിവാഹവസ്ത്രങ്ങളിലും മധുരസന്ദേശങ്ങള്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരുന്നു. .
മൗനി റോയ്

ബോളിവുഡ് നടിമാരുടെ ഇഷ്ട ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ബംഗാളി ശൈലിയിലുള്ള വിവാഹത്തിന് മൗനി ധരിച്ചത്. ചുവപ്പില്‍ സ്വര്‍ണനിറമുള്ള എംബ്രോയ്ഡറി വര്‍ക്ക് ചെയ്തതാണ് ലെഹംഗ. ബ്ലൗസിലും സമാന ഡിസൈനോടുകൂടിയ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. രണ്ട് ദുപ്പട്ടകളാണ് ലെഹംഗയ്ക്ക് ഉള്ളത്. ഒന്ന് തലയില്‍ ധരിച്ചപ്പോള്‍ മറ്റേത് ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞു. തലയില്‍ അണിഞ്ഞ ദുപ്പട്ടയില്‍ മൗനിക്കായി സ്‌പെഷ്യല്‍ സന്ദേശവും സബ്യസാചി തുന്നിച്ചേര്‍ത്തിരുന്നു. 'ആയുഷ്മതി ഭവ' എന്ന സംസ്‌കൃത പദമാണ് ദുപ്പട്ടയില്‍ തുന്നിച്ചേര്‍ത്തത്. ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം.
കത്രീന കൈഫ്

വിവാഹത്തിനും മെഹന്ദി-സംഗീത് സെറിമണികൾക്കും കത്രീന സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. സബ്യസാചി വധുക്കളുടെ പ്രിയപ്പെട്ട നിറമായ ചുവപ്പു ലെഹംഗ തന്നെയാണ് കത്രീനയും വിവാഹത്തിന് തിരഞ്ഞെടുത്തത്.
അസിൻ തോട്ടുങ്കൽ
.jpg?$p=d196fe9&&q=0.8)
ഗോൾഡൻ-ബീജ് കോമ്പിനേഷനിലുള്ള സബ്യസാചി ലെഹംഗയാണ് അസിൻ വിവാഹദിനത്തിൽ ധരിച്ചത്. ധാരാളം വർക്കുകളുള്ള മെറൂൺ നിറത്തോടു കൂടിയ ബോർഡർ പ്രത്യേക ആകർഷണമായിരുന്നു.
വിദ്യാ ബാലൻ
.jpg?$p=80b60f4&&q=0.8)
സബ്യസാചിയുടെ ഡിസൈനിലുള്ള ചുവപ്പു സാരിയിലാണ് വിദ്യാ ബാലൻ വിവാഹത്തിനെത്തിയത്. സാധാരണ വധുക്കളെപ്പോലെ അല്ല അൽപം ലളിതമായ രീതിയിലാണ് വിദ്യ വിവാഹദിനത്തിൽ സാരി ധരിച്ചത്. ഗോൾഡൻ ഷെയ്ഡുകളുള്ള ചുവപ്പു ബനാറസി സാരി കഴുത്തിലൂടെ ഇട്ടാണ് വിദ്യ എത്തിയത്.
Content Highlights: alia bhatt ranbir kapoor wedding, sabyasachi design, sabyasachi brides, celebrity fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..