പ്രതീകാത്മക ചിത്രം | Photo: AFP
ബുധനാഴ്ച നടന്ന ഹൽദിയാഘോഷത്തിൽ ആലിയ ഭട്ട് ധരിച്ചത് പാസ്റ്റെൽ പിങ്ക് നിറത്തിലുള്ള വേഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഥിരം കാണുന്ന ഹൽദി വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി താരം ഇങ്ങനെയൊരു നിറം തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
പേരെടുത്ത ബോളിവുഡ് ഡിസൈനറും ആലിയയുടെ സൂഹൃത്തുമായ മനീഷ് മൽഹോത്രയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ലൈറ്റ് ടോണിലുള്ളതാണ് വസ്ത്രം. ചടങ്ങിന്റെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം, ഹൽദിയാഘോഷവേളയിൽ ഉള്ളംകൈയിൽ സിമ്പിൾ ആയി മാത്രമേ ആലിയ മെഹന്ദി അണിഞ്ഞുള്ളൂ. നേരിയ തോതിൽ അതേസമയം മനോഹരവുമായിരുന്നു ഡിസൈനെന്നും രൺബീർ കപൂറിന്റെ പേരിന്റെ ആദ്യ അക്ഷരമായ ആർ എന്നും 8 എന്നും ആലിയ കൈയിലെഴുതിയെന്നുമാണ് വിവരം.
രൺബീറിന്റെ ജെഴ്സിയുടെ നമ്പറാണ് എട്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ചെമ്പുർ കേന്ദ്രമായുള്ള ജ്യോതി ച്ഛെദയാണ് ആലിയയെ മെഹന്ദിയണിയിച്ചത്. രസകരമായ ഹൽദി ആഘോഷം രണ്ടോ മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു. ചടങ്ങിൽ ഒന്നോ രണ്ടോ പാട്ടുകൾക്ക് ആലിയ നൃത്തംചെയ്യുകയുമുണ്ടായി.
Content Highlights: alia bhatt, minimal mehendi, R and an 8, pink manish malhotra outfit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..